കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ കടുത്ത നിയന്ത്രണം. പൊതുഗതാഗത സൗകര്യങ്ങൾ നിർത്തിവെക്കുന്നു. പൊതു ഗതാഗതത്തിനുള്ള ബസുകൾ, ട്രെയിനുകൾ, ടാക്സി സർവീസുകൾ എന്നിവ 14 ദിവസത്തേക്ക് നിർത്തിവെക്കുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നാളെ രാവിലെ മുതൽ ഇത് പ്രാബല്യത്തിൽ വരും.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു വേണ്ടി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് നിരോധനമില്ല. കാർഗോ വിമാനങ്ങളും ട്രെയിനുകളും പതിവുപോലെ സർവീസ് നടത്തും. ഇന്ന് പള്ളികളിലൊന്നും ജുമുഅ ഇല്ല. പള്ളികളിലെ നമസ്കാരവും കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. ഹറമിന് പുറത്തെ മുറ്റങ്ങളിലും ജുമുഅയും നമസ്കാരവും ഉണ്ടാകില്ല. ഇന്നലെ രാത്രിയോടെ സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 274 ആയി. 21 പേർ റിയാദിലാണ്. എട്ട് പേരാണ് രോഗമോചിതരായിരിക്കുന്നത്.
English Summary: Saudi banned public transportation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.