Web Desk

കൊച്ചി

June 09, 2020, 6:14 pm

12 ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലായി 2000‑ലേറെപ്പേരെ നാട്ടിലെത്തിച്ച് സൗദി കമ്പനി എക്‌സ്‌പെര്‍ടീസ്

Janayugom Online

അടിയന്തര സാഹചര്യങ്ങളുള്ള 2000‑ത്തിലേറെ വരുന്ന ജീവനക്കാരെയും കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കുന്ന ഏറ്റവും വലിയ കോവിഡ്കാല 12 ചാര്‍ട്ടേഡ് ഓപ്പറേഷനുമായി സൗദി അറേബ്യയിലെ ജുബൈല്‍ ആസ്ഥാനമായുളള എക്‌സപെര്‍ടീസ് കോണ്‍ട്രാക്റ്റിംഗ്. കമ്പനിയുടെ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന 10,000‑ത്തിലധികം വരുന്ന ജീവനക്കാരില്‍ അടിയന്തര ആവശ്യങ്ങളുള്ള 2000‑ലേറെപ്പേരെയാണ് ഗള്‍ഫ് എയറിന്റെ പന്ത്രണ്ട് ഫ്‌ളൈറ്റുകള്‍ ചാര്‍ട്ടര്‍ ചെയ്ത് കമ്പനി നാട്ടിലെത്തിക്കുന്നത്.

ഇതില്‍ ഒമ്പത് ഫ്‌ളൈറ്റുകള്‍ ഇന്ത്യയിലേയ്ക്കും മൂന്നെണ്ണം മറ്റു രാജ്യങ്ങളിലേയ്ക്കുമാണെന്ന് എക്‌സപെര്‍ടീസ് കോണ്‍ട്രാക്റ്റിംഗ് ഡയറക്ടര്‍ കെ എസ് ഷെയ്ഖ് പറഞ്ഞു. ആദ്യ രണ്ട് ഫ്‌ളൈറ്റുകള്‍ ജൂണ്‍ 5ന് ചെന്നൈയിലും ഹൈദ്രാബാദിലുമെത്തി. ജൂണ്‍ 6‑ന് മറ്റ് രണ്ടു ഫ്‌ളൈറ്റുകള്‍ അഹമ്മദാബാദിലും ഡല്‍ഹിയിലും എത്തിയപ്പോള്‍ ജൂണ്‍ ഏഴിന് മംഗലാപുരം, ചെന്നൈ ഫ്‌ളൈറ്റുകളും ജൂണ്‍ 8‑ന് മറ്റൊരു ഡല്‍ഹി ഫ്‌ളൈറ്റുമെത്തി. ജൂണ്‍ 10‑നാണ് കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റെത്തുക. മംഗലാപുരത്തേയ്ക്കുള്ള രണ്ടാമത്തെ ഫ്‌ളൈറ്റ് ജൂണ്‍ 11‑നുമെത്തും. കൊച്ചിയ്ക്കുള്ള ഫ്‌ളൈറ്റില്‍ 187 യാത്രക്കാരാണുണ്ടാവുക. മാര്‍ച്ച് മാസം പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്ന് മിക്കവാറും എല്ലാ ലോകരാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചിരുന്നു.

ഇതേത്തുടര്‍ന്ന് വിവിധ അടിയന്തരസാഹചര്യങ്ങളിലുണ്ടായിരുന്ന കുടിയേറ്റ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഏറെ മാനസിക സമ്മര്‍ദ്ദത്തിലായെന്നും ഗള്‍ഫ് രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു വരുന്ന ഏഷ്യക്കാരാണ് ഇക്കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിട്ടതെന്നും കെഎസ് ഷെയ്ഖ് ചൂണ്ടിക്കാണിച്ചു. ഇത് പരിഗണിച്ചാണ് എക്‌സ്‌പെര്‍ടീസിലെ ജീവനക്കാരിലും കുടുംബാംഗങ്ങളിലും പെട്ട ഗര്‍ഭിണികള്‍, കുട്ടികള്‍, 50 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ എന്നിവരെ നാട്ടിലെത്തിക്കാനുള്ള ദൗത്യം കമ്പനി ഏറ്റെടുത്തത്. ഇതേത്തുടര്‍ന്ന് വിശദമായ പദ്ധതിയാണ് കമ്പനി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള വിവിധ വകുപ്പുകളുടെ അനുമതികള്‍ ലഭിക്കാന്‍ ഏതാണ്ട് ഒരു മാസത്തോളമെടുത്തു. തുടര്‍ന്നാണ് ഇത്തരത്തില്‍പ്പെട്ട ഏറ്റവും വലിയ ഓപ്പറേഷന് കളമൊരുങ്ങിയത്.

ഗള്‍ഫ് എയറിന്റെ 12 ഫ്‌ളൈറ്റുകളാണ് കമ്പനി ചാര്‍ട്ടര്‍ ചെയ്തത്. ഈ ചെലവിനു പുറമെ യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കുമുള്ള ക്വാറന്റൈന്‍ ചെലവുകളും കമ്പനി തന്നെ പൂര്‍ണമായും വഹിക്കുകയാണെന്ന് കെ എസ് ഷെയ്ഖ് പറഞ്ഞു. സൗദി അറേബ്യയിലെ ദമ്മാം നഗരത്തില്‍ നിന്നാണ് ഫ്‌ളൈറ്റുകളെത്തുന്നത്. ആദ്യ രണ്ട് ഫ്‌ളൈറ്റുകള്‍ ജൂണ്‍ 5ന് ചെന്നൈയിലും ഹൈദ്രാബാദിലുമെത്തി. അഹമ്മദാബാദ്, ഡെല്‍ഹി (ജൂണ്‍ 6) മംഗലാപുരം, ചെന്നൈ (ജൂണ്‍ 7) ഡെല്‍ഹി (ജൂണ്‍ 8) കൊച്ചി (ജൂണ്‍ 10) മംഗലാപുരം (ജൂണ്‍ 11) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മറ്റ് ഫ്‌ളൈറ്റുകളെത്തുക. കൊച്ചിയ്ക്കുള്ള ഫ്‌ളൈറ്റില്‍ 187 യാത്രക്കാരാണുണ്ടാവുക. ഈ ബൃഹദ് ഓപ്പറേഷനുമായി സഹകരിച്ച സൗദി സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള ഉപഭൂഖണ്ഡത്തിലെ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, കര്‍ണാടക സര്‍ക്കാര്‍ എന്നിവര്‍ക്ക് ഷെയ്ഖ് നന്ദി രേഖപ്പെടുത്തി.

ആവശ്യമെങ്കില്‍ തുടര്‍ന്നും ഇത്തരം ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ നടത്താന്‍ കമ്പനി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വിവിധ നാടുകളില്‍ എത്തിക്കുന്നവരെ കോവിഡ്ഭീഷണി അവസാനിച്ചാല്‍ തിരിച്ച് കമ്പനിച്ചെലവില്‍ത്തന്നെ സൗദി അറേബ്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫിലെ പെട്രോകെമിക്കകല്‍, ഹെവി എക്വിപ്‌മെന്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എക്‌സ്‌പെര്‍ടീസിന്റെ പ്രൊമോട്ടര്‍മാര്‍ മംഗലാപുരം സ്വദേശികളാണ്.

Eng­lish sum­ma­ry; Sau­di com­pa­ny exports in 2000 char­tered flights to over 2000 countries

you may also like this video;