ലോക്ക്ഡൗണിനെ തുടര്‍ന്നു കേരളത്തില്‍ കുടുങ്ങിയ സൗദി പൗരന്മാര് ഇന്ന് നാട്ടിലേക്ക് മടങ്ങും. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ഇന്ന് വൈകുന്നേരം മൂന്നിനാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത്.ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി എത്തിയ 138 സൗദി പൗരന്മാരാണ് കേരളത്തില്‍ കുടുങ്ങിയത്. കോഴിക്കോട്ടുനിന്നും ബംഗളൂരുവഴിയാണ് വിമാനം സൗദിയിലേക്ക് മടങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും പ്രത്യേക അനുമതിയോടെയാണ് സര്‍വീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.