യുകെയിൽ കോവിഡ് 19 വകഭേദം പുതിയതായ് കണ്ടത്തിയതിനെ തുടർന്ന് സൗദി അറേബ്യ രണ്ടാഴ്ച മുൻപ് ഏർപ്പെടുത്തിയ വിമാനയാത്രാവിലക്ക് റദ്ദാക്കി. സൗദിയിലെ ഔദ്യോഗിക യാത്രാ ഏജൻസിയാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. അതേ സമയം ഇന്ത്യയിൽ നിന്നും യാത്രാവിലക്ക് തുടരും. ഞായറാഴ്ച രാവിലെ 11 മുതൽ മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് യാത്രാവിമാനങ്ങൾ എത്തിതുടങ്ങുക .
എങ്കിലും കോവിഡ് വകഭേദം കണ്ടെത്തിയ മറ്റുരാജ്യങ്ങളായ യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. വ്യോമമാർഗ്ഗം മാത്രമല്ല, കപ്പലുകൾക്കും റോഡ് മാർഗ്ഗം എത്തുന്ന വാഹനങ്ങൾക്കും ഇനി സൗദിയിൽ പ്രവേശിക്കാം. കോവിഡ് 19 വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നെത്തുന്ന സൗദി പൗരന്മാർ രാജ്യത്തെത്തിയാൽ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
യുകെ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, ജോർദാൻ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് 19 വൈറസ് കണ്ടെത്തിയിരിക്കുന്നത്. അതിവേഗത്തിൽ പകരുന്നതാണ് പുതിയ വകഭേദം. അതേ സമയം ഇന്ത്യയിൽ നിന്നും യാത്രാവിലക്ക് തുടരും. പകരം മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് നീങ്ങിയതിനാൽ മലയാളി യാത്രക്കാർക്ക് സൗദി പ്രവേശനം എളുപ്പമാകും. പക്ഷെ ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ കുറഞ്ഞത് 14 ദിവസമെങ്കിലും താമസിച്ചാൽ മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. ദുബായിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് ഇതോടെ സൗദിയിൽ എത്താൻ സാധിക്കും.
English summary : Saudi lifts air travel ban; Travel ban will continue in India.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.