Friday
22 Feb 2019

സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു

By: Web Desk | Sunday 20 August 2017 8:43 AM IST

റിയാദില്‍ അക്രമികളുടെ കുത്തേറ്റ് മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശി കെ.കെ അബ്ദുല്‍ ഗഫൂര്‍(50) ആണ്കുത്തേറ്റുമരിച്ചത്.

റിയാദിലെ ശിഫ സനാഇയ്യയിലാ യാണ് സംഭവം. പ്ലാസ്റ്റിക്ക് കമ്പനി ബിസിനസ് നടത്തുകയായിരുന്ന ഇദ്ദേഹത്തെ പിന്നിലെത്തിയ അക്രമി സംഘം തലക്കടിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇവിടെ പള്ളിക്കു സമീപത്തായാണ് മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ തലക്കടിയേറ്റ പാടുകള്‍ ഉണ്ട്.

കരുവന്‍പൊയില്‍ പി. ടി ഹസ്സന്റെ മകനാണ് മരിച്ച ഗഫൂര്‍.