Saturday
25 May 2019

സൗദിയില്‍ ദുരിതത്തിലായ മലയാളിയടക്കം 40 ഇന്ത്യക്കാർ നാട്ടിലെത്തി

By: Web Desk | Tuesday 12 June 2018 11:46 AM IST


ജിദ്ദ: സൗദിയില്‍ ദുരിതത്തിലായ മലയാളിയടക്കം 40 ഇന്ത്യക്കാർ നാട്ടിലെത്തി.റിയാദിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 39 പേരും ഒരു മലയാളിയും അടക്കം 40 തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്.

സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഇവർക്ക് നാട്ടിലെത്താൻ ആയത്.

ഏഴ് മാസമായി ശമ്പളവും ആഹാരവും ലഭിക്കാതെ ദുരിതത്തില്‍പെട്ട് കഴിയുകയായിരുന്ന ഇവര്‍.

ഇതിനിടയില്‍ ബീഹാര്‍ സ്വദേശിയായ് ദിനേശ് റായ് ഹൃദയ സ്തംഭനം മൂലം മരണപെട്ടു. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിഎത്തും സാമൂഹിക പ്രവർത്തകർ ആയിരുന്നു