Monday
25 Mar 2019

നാട് വിട്ട സൗദി യുവതിക്ക് വധഭീഷണി

By: Web Desk | Saturday 12 January 2019 6:34 PM IST


ബാ​​​​ങ്കോ​​​​ക്ക്: കഴിഞ്ഞ ദിവസം കുടുംബ വഴക്കിനെ തുടര്‍ന്ന് നാട് വിട്ട സൗദി യുവതിക്ക് വധഭീഷണി. തായ്‌ലന്‍ഡിലെത്തിയ യുവതി റഹാഫ് മുഹമ്മദ് അല്‍ ക്വനൂനിന് (18) അഭയം നല്‍കാന്‍ ഓസ്‌ട്രേലിയയ്ക്കു പുറമേ കാനഡയുമായും ചര്‍ച്ച നടക്കുന്നതായി തായ് പൊലീസ് അറിയിച്ചിരുന്നു അഭയാര്‍ത്ഥികള്‍ക്കായുളള യുഎന്‍ സമിതി ചര്‍ച്ച തുടരുകയാണ്. എന്നാല്‍ ഇതേസമയം, വധഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു.

കുവൈത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്കു പോകുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ പൊലീസ് തടഞ്ഞു വെച്ചതോടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് റഹാഫ് ലോകശ്രദ്ധ നേടിയത്.അവളെ പിന്തുണച്ച്‌ ആയിരങ്ങള്‍ എത്തിയിരുന്നു. തിരിച്ച്‌ സൗദിയിലേക്കു വിടാന്‍ തീരുമാനിച്ചിരുന്ന തായ്ലാന്‍ഡ് പൊലീസിന് ഇതോടെ പിന്‍മാറേണ്ടി വന്നു. പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയില്‍, ഹോട്ടല്‍ മുറിയില്‍ കട്ടിലും മേശയും വാതിലിനു പിന്നില്‍ നിരത്തി പ്രതിരോധം തീര്‍ത്ത പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Related News