June 5, 2023 Monday

Related news

January 26, 2023
December 28, 2022
December 27, 2022
December 19, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022
June 19, 2022
June 19, 2022

കോവിഡ് ഡെൽറ്റ വകഭേദം തടയാൻ വാക്സിനുകൾ ഫലപ്രദമെന്ന് സൗദി

Janayugom Webdesk
July 8, 2021 8:35 pm

കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം തടയാൻ നിലവിലെ വാക്സിനുകൾ ഫലപ്രദമെന്ന് സൗദി ആരോഗ്യമന്ത്രാലയം. 

നിലവിൽ രാജ്യം അംഗീകരിച്ച ഫൈസർ ബയോഎന്‍ടെക്, മോഡേണ, ആസ്‍ട്രസെനിക വാക്സിനുകൾ രണ്ട് ഡോസും ജോൺസണ്‍ ആന്റ് ജോൺസണ്‍ ഒരു ഡോസും സ്വീകരിച്ചാൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയാനും നിയന്ത്രണവിധേയമാക്കാനും ഈ നാല് വാക്സിനുകൾക്കും സാധ്യമാണെന്ന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽഅസീരി അറിയിച്ചു. പ്രതിരോധം ഈ നിലയിൽ ലഭ്യമാണെങ്കിൽ മൂന്നാം ഡോസ് കുത്തിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
eng­lish summary;Saudis say vac­cines are effec­tive in pre­vent­ing the covid Delta variant
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.