19 March 2024, Tuesday

Related news

March 19, 2024
March 19, 2024
March 18, 2024
March 18, 2024
March 17, 2024
March 17, 2024
March 16, 2024
March 15, 2024
March 15, 2024
March 14, 2024

തൃശൂർ പൂരം സ്പെഷ്യൽ കുടയിൽ സവർക്കറുടെ ചിത്രം

Janayugom Webdesk
തൃശൂർ
May 8, 2022 8:00 pm

തൃശൂർ പൂരം കുടമാറ്റത്തിനുള്ള പാറമേക്കാവ് വിഭാഗം സ്പെഷ്യൽ കുടകളിൽ ആർഎസ്എസ് നേതാവ് സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദമാകുന്നു.

ഗാന്ധിയും വിവേകാനന്ദനും സുഭാഷ് ചന്ദ്രബോസും മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളുമടക്കമുള്ളവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കുടകൾക്കിടയിലാണ് സവർക്കറുടെ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്. പ്രദർശനത്തിലെ ചിത്രങ്ങൾ പുറത്ത് വന്നതോടെ സമൂഹമാധ്യമത്തിലും വിമർശനമുയർന്നിട്ടുണ്ട്.

തൃശൂരിന്റെ സാഹോദര്യോത്സവമായ തൃശൂർ പൂരത്തിനെ അപമാനിക്കും വിധത്തിൽ സവർക്കറുടെ ചിത്രം സ്പെഷ്യൽ കുടയിൽ ഉൾപ്പെടുത്തിയതിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജനും വിഷയത്തിലുള്ള എതിർപ്പ് ദേവസ്വങ്ങളെ അറിയിച്ചു. ഇതോടെ പ്രദർശനത്തിൽ നിന്നും കുടകൾ നീക്കം ചെയ്തു.

ഇന്നലെ രാവിലെ പി ബാലചന്ദ്രൻ എംഎൽഎയും നടൻ സുരേഷ് ഗോപിയും ചേർന്നാണ് പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഈ സമയത്ത് ഇത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പ്രദർശനത്തിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നപ്പോഴാണ് വിവാദമായത്. തൃശൂർ പൂരത്തിന്റെ ഭാഗമാകാൻ വലിപ്പ ചെറുപ്പമോ ജാതി മത ഭേദങ്ങളോ കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങളോ കടന്നുവരാൻ ഇതുവരെയും സംഘാടകർ അനുവദിച്ചിരുന്നില്ല. സവർക്കറുടെ ചിത്രമുള്ള കുടകൾ ഇടം നേടിയത് യാദൃച്ഛികമല്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

ജില്ലയിൽ നിന്ന് തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപി ഉണ്ടെന്നിരിക്കെ ചമയപ്രദർശനത്തിന്റെ ഉദ്ഘാടനത്തിന് മുൻ എംപിയായ സുരേഷ്ഗോപിയെ വിളിച്ചതിൽ അതൃപ്തിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സവർക്കറുടെ ചിത്രം ആലേഖനം ചെയ്ത കുട പുറത്ത് വരുന്നത്. ഇതിനിടെ ചട്ടമ്പി സ്വാമിയും മന്നവും അടക്കമുള്ള നവോത്ഥാന നായകരുടെ ചിത്രം കുടകളിൽ ഇടം നേടിയപ്പോൾ ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്താതിരുന്നതും ചർച്ചക്കിടയാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Savarkar’s pic­ture on Thris­sur Pooram spe­cial umbrella

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.