20 April 2024, Saturday

Related news

April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024

‘ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ’; കോട്ടയത്ത് സേവ് കോൺ​ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍

Janayugom Webdesk
കോട്ടയം
August 18, 2021 9:51 am

ഉമ്മൻചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പതിപ്പിച്ചു. സേവ് കോൺ​ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍. ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്ന് പോസ്റ്ററിൽ ചോദിക്കുന്നു. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും ന​ഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്.

കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നവർക്കെതിരെയും പോസ്റ്ററുകൾ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനാണെന്നും ആരോപിക്കുന്നു. നാട്ടകം സുരേഷിനെയും യൂജിൻ തോമസിനെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സോളാര്‍ പീഡന കേസില്‍ സിബിഐ എഫ് ഐആര്‍ സമര്‍പ്പിച്ചത്. ഇതും ‍ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ള അത‍ൃപ്തി കോണ്‍ഗ്രസില്‍ ഉള്‍പോര് ശക്തമാക്കിയിരുന്നു. ഇതു രണ്ടുമാണ് ഉമ്മൻചാണ്ടിക്കെതിരെ പോസ്റ്റർ പതിപ്പിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.