August 9, 2022 Tuesday

Related news

July 18, 2021
March 12, 2020
February 12, 2020
February 12, 2020
February 9, 2020
February 7, 2020
February 6, 2020
February 6, 2020
February 6, 2020
February 6, 2020

‘തമിഴ്‌നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’;വിജയ് ആരാധകരുടെ പോസ്റ്റർ പ്രചാരണം

Janayugom Webdesk
ചെന്നൈ
February 12, 2020 2:06 pm

നടന്‍ വിജയ്‌യെ ആദായനികുതിവകുപ്പ് 24 മണിക്കൂറോളം ചോദ്യംചെയ്ത സംഭവത്തിനു പിന്നാലെ നടന് പിന്തുണയറിയിച്ച് തമിഴ്‌നാട്ടില്‍ ആരാധകരുടെ പോസ്റ്റര്‍ പ്രചാരണം. ‘തമിഴ്‌നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് മധുര ജില്ലയിലെ നിരവധി ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. മധുര ജില്ലയിലെ നിരവധി ഇടങ്ങളിലാണ് പോസ്റ്ററുകള്‍ ഉള്ളത്.പോസ്റ്ററുകളില്‍ വിജയ്‌ക്കൊപ്പം ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമുണ്ട്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് ഒരു ചര്‍ച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നത് പ്രസക്തമാണ്.

ഗജന്‍മോഹന്‍ റെഡ്ഡിയും പ്രശാന്ത് കിഷോറും വിജയ്‌യോട് തമിഴ്‌നാടിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പെടുന്നതായി പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നു. ‘ഞങ്ങള്‍ ആന്ധ്രയെ രക്ഷിച്ചു. പ്രശ്‌നങ്ങളിലകപ്പെട്ടിരിക്കുന്ന തമിഴ്‌നാടിനെ നിങ്ങള്‍ രക്ഷിക്കണം, ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കണം’ എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. വിജയ് ആരാധകരുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ENGLISH SUMMARY: Save Tamil Nadu Vijay fans put up posters on Tamilnadu

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.