October 3, 2022 Monday

Related news

October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022

സേവിങ്സ് ബോണ്ടുകൾ പിൻവലിക്കുന്നു; വഞ്ചനയെന്ന് നിക്ഷേപകർ

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
May 28, 2020 9:44 pm

നിക്ഷേപത്തിന് 7.75 ശതമാനം പലിശ നൽകുന്ന സേവിങ്സ് ബോണ്ടുകൾ കേന്ദ്രസർക്കാർ പിൻവലിക്കുന്നു. സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നവരാണ് നാലു മുതൽ ആറ് വർഷത്തെ കാലാവധിയിൽ 7.75 ശതമാനം പലിശ നിരക്കിൽ നിക്ഷേപിച്ചിരുന്നത്. ആർബിഐ 7.75 ശതമാനം ബോണ്ടുകളെന്നാണ് ഇവ അറിയപ്പെടുന്നത്. ഇന്നലെ ബാങ്കിങ് സമയം അവസാനിക്കുന്നതോടെ ആർബിഐ 7.75 ശതമാനം ബോണ്ടുകൾ റദ്ദാക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്.

ഇന്ത്യൻ പൗരൻമാർക്കും ഹിന്ദു അവിഭജിത കുടുംബങ്ങൾക്കുമായി 2018ലാണ് ബോണ്ടുകൾ ആരംഭിച്ചത്. പ്രവാസി ഇന്ത്യാക്കാർക്ക് ഈ സൗകര്യം ലഭ്യമായിരുന്നില്ല. ബോണ്ടുകളുടെ കുറഞ്ഞ വില 1,000 രൂപയായിരുന്നു. പരമാവധി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാൻ കഴിയും. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പണം പിൻവലിക്കാൻ കഴിയും. എന്നാൽ 60 വയസിൽ കുറവുള്ളവർക്ക് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പണം പിൻവലിക്കാൻ കഴിയില്ല.

ബോണ്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ മുതിർന്ന പൗരൻമാരോടുള്ള മോഡി സർക്കാരിന്റെ വഞ്ചനയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 2018 ൽ നിലവിലുണ്ടായിരുന്ന എട്ട് ശതമാനം ബോണ്ടുകൾ 2018 ജനുവരിയിൽ മോഡി സർക്കാർ പിൻവലിച്ചിരുന്നു. ശക്തമായ എതിർപ്പിനെ തുടർന്ന് ബോണ്ട് വീണ്ടും അടുത്ത ദിവസം പ്രാബല്യത്തിലാക്കി. നേരത്തെ എട്ട് ശതമാനം പലിശ ഉണ്ടായിരുന്നത് 7.75 ശതമാനമാക്കി കുറച്ചു. നികുതി കഴിച്ചാൽ ഇപ്പോഴും നിക്ഷേപകർക്ക് ലഭിക്കുന്നത് 4.4 ശതമാനം പലിശ മാത്രമാണ്. ഇതാണ് ഇപ്പോൾ മോഡി സർക്കാർ റദ്ദാക്കിയത്.

ENGLISH SUMMARY: sav­ings bonds are withdrawn

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.