25 April 2024, Thursday

സാവിത്രി ജിന്‍ഡാള്‍ ഏഷ്യയിലെ ഏറ്റവും സമ്പന്ന

Janayugom Webdesk
ന്യൂഡല്‍ഹി
July 30, 2022 10:36 pm

ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന പദവി സ്വന്തമാക്കി ഇന്ത്യക്കാരി സാവിത്രി ജിന്‍ഡാള്‍. ചൈനയുടെ യാങ് ഹ്യുയാനിനെ മറികടന്നാണ് ജിന്‍ഡാള്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സാവിത്രി ജിന്‍ഡാള്‍ ഒന്നാം സ്ഥാനത്തെത്തിയത്. 1800 കോടി ഡോളറാണ് സാവിത്രിയുടെ ആസ്തി.
ഈ വര്‍ഷത്തെ ഫോബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരില്‍ ഇവര്‍ ഉള്‍പ്പെടുന്നുണ്ട്. പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യാക്കാരില്‍ ആദ്യ പത്തിലുള്ള ഏക വനിതയും സാവിത്രി ജിന്‍ഡാളാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 72കാരിയായ സാവിത്രി ജിന്‍ഡാളിന്റെ ആസ്തിയില്‍ 1200 കോടി ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും ഏഷ്യയിലെ സമ്പന്ന വനിത എന്ന പദവി യാങ് ഹ്യുയാനിന്റെ കൈവശമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി യാങ്ങിന് തിരിച്ചടിയായി. 2400 കോടി ഡോളറായിരുന്ന യാങ്ങിന്റെ ആസ്തി ഈ വര്‍ഷം 1100 കോടി ഡോളറായി ചുരുങ്ങി.

Eng­lish Sum­ma­ry: Sav­it­ri Jin­dal is the rich­est per­son in Asia

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.