ഇബ്രയുടെ മനം തണുപ്പിച്ച് ശവ്വാല്‍ നിലാവ് പെയ്തു

Web Desk
Posted on June 15, 2019, 2:50 pm

ഇബ്ര: പ്രവാസി ഇബ്ര ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സഹകരണത്തോടെ നടത്തിയ ശവ്വാല്‍ നിലാവ് കാണാന്‍ വലിയ ജനക്കൂട്ടം എത്തി. മികവാര്‍ന്ന പ്രോഗ്രാം എന്ന അഭിപ്രായം ജനങ്ങളില്‍ നിന്ന് നേടിയെടുക്കാന്‍ പ്രവാസി ഇബ്ര യുടെ ഈദ് പ്രോഗ്രാം ശവ്വാല്‍ നിലാവിന് കഴിഞ്ഞു. പ്രോഗ്രാമിനോട് അനുബന്ധിച്ചു നടന്ന മൈലാഞ്ചി ഫെസ്റ്റ് മികച്ച നിലവാരം പുലര്‍ത്തി. പ്രവാസി ഇബ്ര പ്രസിഡന്റ് ഇ ആര്‍ ജോഷി ശവ്വാല്‍ നിലാവ് ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി മൂസ അനുസ്മരണ പ്രഭാഷണം റഹ്മത്തുള്ള നടത്തി. ജനറല്‍ സെക്രെട്ടറി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

മനു, സഞ്ചു, കിരണ്‍ , ലക്‌സി, ഇംത്യാസ് അലി , ഇഷാല്‍ ദുവ ഖാന്‍, ആദില സഫ എന്നിവര്‍ അണിനിരന്ന ഗാന മേള മികച്ച നിലവാരം പുലര്‍ത്തി. എരഞ്ഞോളി മൂസയുടെ പാട്ടുകള്‍ പരിപാടിക്ക് മിഴിവേറി . പ്രവാസി ഇബ്ര വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ ജസീല അബ്ദുള്ളയും , ഇന്ത്യന്‍ സ്‌കൂള്‍ നൃത്ത അധ്യാപിക കലാമണ്ടലം രാജിയും ഒരുക്കിയ ഒപ്പന , സിനിമാറ്റിക് ഡാന്‍സ് , വെല്‍ക്കം ഡാന്‍സ് തുടങ്ങിയ നൃത്ത രൂപങ്ങളും അരങ്ങേറി . പ്രോഗ്രാമിനോട് അനുബന്ധിച്ചു നടന്ന മൈലാഞ്ചി ഫെസ്റ്റില്‍ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ജാസ്മിന്‍, അസ്മ, സഫിയ എന്നിവര്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടി .

വിജയികള്‍കള്‍ക്ക് സമ്മാനങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ നജീബ് നല്‍കി. കുട്ടികള്‍ക്ക് ഉള്ള സമ്മാനങ്ങള്‍ ഇ യാസിര്‍ , നൗഷാദ് ചെമ്മയില്‍, ജസീല അബ്ദുള്ള എന്നിവര്‍ സമ്മാനിച്ചു . പരിപാടികള്‍ക്ക് അലി ഒ പി , മനു പ്രസാദ് , സഫീര്‍ ‚ബാലാജി , ഫെമീര്‍ , നുജൂം , ഷരീഫ് , ഷഫീക്ക് , ജയപ്രകാശ് , ഷാഹുല്‍ , ഷമീര്‍,മുജീബ് സിബിന്‍ , അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.