കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ റോബോട്ട് നഴ്സിനെ പരീക്ഷിച്ച് രാജസ്ഥാനിലെ സർക്കാർ ആശുപത്രി. ആശുപത്രി ജീവനക്കാർക്ക് രോഗം പകരാതിരിക്കാനാണ് പുതിയ പരീക്ഷണത്തിന് ജയ്പൂരിലെ ആശുപത്രി മുതിർന്നിരിക്കുന്നത്. നിലവിൽ നഴ്സുമാരടക്കമുള്ളവർ കോവിഡ് രോഗികളെ സമീപിക്കുന്നത് പ്രത്യേക വസ്ത്രങ്ങൾ അണിഞ്ഞാണ്.
ക്ലബ് ഫസ്റ്റ് എന്ന സ്വകാര്യ കമ്പനിയാണ് റോബോട്ടിനെ നൽകിയതെന്ന് സവായ് മൻ സിംഗ് (എസ്എംഎസ് ) ആശുപത്രി സൂപ്രണ്ട് ഡോ ഡി എസ് മീണ അറിയിച്ചു. നഴ്സുമാർ ചെയ്യുന്ന മരുന്ന്, ഭക്ഷണ വിതരണത്തിനാണ് റോബോട്ടിനെ ഉപയോഗിക്കുക.
റോബോട്ട് പ്രവർത്തനത്തിന്റെ കാര്യക്ഷമത വിലയിരുത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. റോബോട്ടിനെ നിയന്ത്രിക്കാൻ നിർമിത ബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിംഗ്സുമാണ് ആശുപത്രി ഉപയോഗിക്കുക. സ്വന്തം നിലക്ക് തന്നെ റോബോട്ട് ചലിക്കും. ലിഫ്റ്റ് ഉപയോഗിച്ച് നിശ്ചിത വാർഡിലെ നിശ്ചിത ബെഡ്ഡിനരികിൽ എത്തുകയും ചെയ്യും. ബാറ്ററി തീരുന്ന ഘട്ടത്തിൽ ചാർജിംഗ് പോയിന്റിനടുത്തേക്ക് തനിയെ പോയി ചാർജ് ചെയ്ത് പ്രവർത്തനം തുടരാൻ കഴിയുമെന്നും റോബോട്ട് വികസിപ്പിച്ച ഭുവനേശ് മിശ്ര പറഞ്ഞു.
English Summary; Sawai Man Singh hospital experiments with robot to prevent corona spread
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.