പ്രശസ്ത സാക്‌സാേഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു

Web Desk
Posted on October 11, 2019, 8:46 am

മംഗളൂരു: പ്രശസ്ത സാക്‌സാേഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികില്‍സയിലായിരുന്നു അദ്ദേഹം.

സാക്‌സാേഫോണിനെ കര്‍ണാടക സംഗീതവുമായി ബന്ധപ്പെടുത്തിയ കലാകാരനാണ് കദ്രി. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് പിതാവില്‍ നിന്നുമാണു സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്. ബിബിസിയുടെ പ്രൊമനേഡ് കച്ചേരിയില്‍ ക്ഷണം കിട്ടിയ ആദ്യത്തെ കര്‍ണാടക സംഗീതജ്ഞനാണ് അദ്ദേഹം.