September 26, 2022 Monday

Related news

August 27, 2022
August 26, 2022
August 25, 2022
July 8, 2022
June 30, 2022
June 28, 2022
May 22, 2022
April 19, 2022
March 17, 2022
March 11, 2022

ചെറുകിട വായ്പ പുനര്‍ക്രമീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍പോര്‍ട്ടല്‍ പ്രഖ്യാപിച്ച് എസ്ബിഐ

Janayugom Webdesk
കൊച്ചി:
September 22, 2020 5:41 pm

കോവിഡ് ‑19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെറുകിട വായ്പ  പുനര്‍ക്രമീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍  എസ്ബിഐ പ്രഖ്യാപിച്ചു. ഇതിനായി ബാങ്ക്  പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കും.ഈ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി  ഇടപാടുകാര്‍ക്ക് അവരുടെ വായ്പയോഗ്യത എവിടെയിരുന്നും വേണമെങ്കിലും പരിശോധിക്കാനും പുനര്‍ക്രമീകരിക്കാനും സാധിക്കും. എസ്ബിഐ ഇടപാടുകാര്‍ക്ക് അക്കൗണ്ട് നമ്പര്‍ നല്‍കി പോര്‍ട്ടലില്‍ ലോഗ് ‑ഇന്‍ ചെയ്യാം. ഒ ടി പി ഉപയോഗിച്ച് അക്കൗണ്ടിന്റെ സാധുത ഉറപ്പാക്കിയശേഷം ബാങ്ക് ആവശ്യപ്പെടുന്ന ഏതാനും വിവരങ്ങള്‍ നല്‍കി ഇടപാടുകാരന് തന്റെ യോഗ്യത മനസിലാക്കാം. ഇതോടൊപ്പം ഒരു റഫറന്‍സ് നമ്പരും ലഭിക്കും.

ഈ റഫറന്‍സ് നമ്പരിന്  30 ദിവസത്തെ സാധുതയുണ്ടായിരിക്കും.  ഈ കാലയളവിനുള്ളില്‍ ഇടപാടുകാരന്  ശാഖ സന്ദര്‍ശിച്ച് വായ്പ പുനര്‍ക്രമീകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാമെന്ന്   എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് ) സി. എസ്. സെറ്റി പറഞ്ഞു. ശാഖയിലേക്കു പോകുന്നതിനു മുമ്പു തന്നെ തങ്ങളുടെ യോഗ്യത പരിശോധിക്കാന്‍ കഴിയുന്നത്  ഇടപാടുകാര്‍ക്ക് സൗകര്യപ്രദമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ENGLISH SUMMARY: SBI announces online por­tal for small loan restructuring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.