Monday
27 May 2019

നിങ്ങളുടെ എടിഎം കാ‍ർഡ് എസ്ബിഐയുടേതാണോ?

By: Web Desk | Friday 15 March 2019 3:04 PM IST


ക്യാഷ്‌ലെസ് പേയ്മെന്റിന്റെ കാലമാണിത്. ഒരു ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ കയ്യിലുണ്ടെങ്കില്‍ എന്തും വാങ്ങാം. പണത്തിന്മേല്‍ പൂര്‍ണ സുരക്ഷ നല്‍കിയാണ് എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന വീഴ്ചയും അശ്രദ്ധയും മൂലം ചിലപ്പോള്‍ വന്‍ നഷ്ടംതന്നെയുണ്ടായേക്കാം. അങ്ങിനെ നാം എസ്ബിഐ എടിഎം കാ‍ർഡ് ഉപ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങളെ കുറിച്ചാണ് ചില കാര്യങ്ങൾ പങ്കു വയ്ക്കുന്നത്. ഇനി മുതൽ എസ്ബിഐ കാർഡ് ഉപയോഗിച്ച് 50000 രൂപയിൽ കൂടുതൽ വരെ എടിഎം വഴി പിൻവലിക്കാവുന്നതാണ്. എന്നാൽ നിങ്ങളുടെ കൈയിലുള്ള എടിഎം കാർഡ് ഏതാണ് എന്നതിനെ അടിസ്ഥാന പെടുത്തിയാണ് പിൻവലിക്കാവുന്ന പരമാവധി തുക വ്യത്യാസപ്പെടുന്നത്.

ക്ലാസിക് ഡെബിറ്റ് കാർഡ് കൈവശമുള്ളവ‍ർക്ക് പ്രതിദിനം 40,000 രൂപ വരെ എടിഎമ്മിൽ നിന്ന് പിൻവലിക്കാം. എന്നാൽ ഉയർന്ന മൂല്യമുള്ള മറ്റ് കാർഡുകൾ വഴി പ്രതിദിനം ഒരു ലക്ഷം രൂപ വരെ പിൻവലിക്കാനാകും.

ഡെബിറ്റ് കാ‍ർഡുകൾ
താഴെ പറയുന്നവയാണ് എസ്ബിഐയുടെ നിലവിലുള്ള പ്രധാന ഡെബിറ്റ് കാ‍ർഡുകൾ.

എസ്ബിഐ ക്ലാസിക് ഡെബിറ്റ് കാർഡ്

സ്റ്റേറ്റ് ബാങ്ക് എ ടി എം-കം-ഡെബിറ്റ് കാർഡ്

എസ്ബിഐ ഗ്ലോബൽ ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്

എസ്ബിഐ ഗോൾഡ് ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്.

എടിഎം വഴി ലഭിക്കുന്ന സേവനങ്ങൾ

എടിഎം വഴി ലഭിക്കുന്ന സേവനങ്ങൾ

എടിഎമ്മിലൂടെ എസ്ബിഐ ഉപഭോക്താക്കൾക്ക് നിരവധി സേവനങ്ങൾ ലഭിക്കുന്നുണ്ട്. താഴെ പറയുന്നവയാണ് അവയിൽ ചില സേവനങ്ങൾ.

പണം പിൻവലിക്കൽ

പിൻ നമ്പ‍ർ മാറ്റൽ

ബാലൻസ് പരിശോധന

മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ

ചെക്ക് ബുക്കിന് അപേക്ഷിക്കൽ

യൂട്ടിലിറ്റി ബിൽ പേയ്മെന്റ്

സർവ്വീസ് ചാ‍ർജ്

സർവ്വ്സ് ചാർജിന്റെ കാര്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ്. എ.ടി.എമ്മുകളുടെ വിവിധ ഉപയോ​ഗത്തിന് ബാങ്ക് സർവ്വീസ് ചാർജ് നിങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട്. ഫ്രീ ഈടപാടുകൾക്ക് ശേഷമുള്ള ഓരോ എടിഎം ഉപയോ​ഗത്തിനും ബാങ്ക് സർവ്വീസ് ചാർജ് ഈടാക്കും. ഇതിനുപുറമേ, എ.ടി.എം കാർഡ് കൈവശം വയ്ക്കുന്നവരിൽ നിന്ന് വാർഷിക മെയിന്റനൻസ് ഫീസും എസ്ബിഐ ഈടാക്കുന്നുണ്ട്.

വിവിധ എടിഎം/ ഡെബിറ്റ് കാ‍ർഡും സർവ്വീസ് ചാർജും

വിവിധ എടിഎം/ ഡെബിറ്റ് കാ‍ർഡും സർവ്വീസ് ചാർജും

എസ്ബിഐയുടെ വിവിധ എടിഎം കാർഡുകളും അവയുടെ സർവ്വീസ് ചാർജും താഴെ കൊടുക്കുന്നു.

നോർമൽ (ക്ലാസിക്/​ഗ്ലോബൽ) കാ‍ർഡ് – സൗജന്യം

ഗോൾഡ് ഡെബിറ്റ് കാർഡ് – 100 രൂപ (നികുതി ഉൾപ്പെടെ)

പ്ലാറ്റിനം ഡെബിറ്റ് കാർഡ് – 306 രൂപ (നികുതി ഉൾപ്പെടെ)

ക്ലാസിക് ഡെബിറ്റ് കാർഡ് – 100 രൂപ + നികുതി

സിൽവർ/ഗ്ലോബൽ/യുവ/ഗോൾഡ് ഡെബിറ്റ് കാർഡ് – 150 രൂപ + നികുതി

പ്ലാറ്റിനം ഡെബിറ്റ് കാർഡ് – 200 രൂപ + നികുതി

പ്രൈഡ്/പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡ് – 300 + നികുതി