Wednesday
21 Aug 2019

എസ്ബിഐ പിടിമുറുക്കുന്നു

By: Web Desk | Monday 29 October 2018 10:21 AM IST


തിരുവനന്തപുരം: എസ്ബിഐയുടെ എടിഎമ്മിലൂടെ ബുധനാഴ്ച മുതൽ എടുക്കാവുന്നത്‌ 20,000 രൂപ മാത്രം. ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ്‌ കാർഡുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ തുക പിന്‍വലിക്കുന്നവര്‍ മറ്റ് ഡെബിറ്റ് കാർഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ നല്‍കണം.

നിലവില്‍ ഒരുദിവസം 40,000 രൂപ വരെയാണ് എടിഎംല്‍ നിന്ന് പിന്‍വലിക്കാവുന്നത്. എന്നാല്‍ എസ്ബിഐയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഈ കാർഡ് ഉടമകൾക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിൻവലിക്കാവുന്നതാണ്.

Related News