25 April 2024, Thursday

എസ്‌ബിഐ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ആക്കി മാറ്റാം

Janayugom Webdesk
കൊച്ചി
September 7, 2021 12:24 pm

പിഒഎസ് വഴിയും ഓൺലൈനായും സാധനങ്ങൾ വാങ്ങുന്ന എസ്‌ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് എണ്ണായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള തുകകള്‍ ഇഎംഐ ആക്കി മാറ്റാനാവും. രേഖകള്‍ സമര്‍പ്പിക്കുകയോ പ്രോസസിങ് ഫീസ് നല്കുകയോ ചെയ്യാതെയാണ് ഈ തല്‍ക്ഷണ സേവനം ലഭ്യമാക്കുക.

പിഒഎസ് മെഷ്യന്‍ ഉപയോഗിക്കുമ്പോള്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത ശേഷം ബ്രാന്‍ഡ് ഇഎംഐ, ബാങ്ക് ഇഎംഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവു കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ ആയി വാങ്ങുമ്പോള്‍ ഈസി ഇഎംഐ തെരഞ്ഞെടുത്ത് ഇതു പ്രയോജനപ്പെടുത്താം.

നിലവില്‍ 14.70 ശതമാനമാണ് പലിശ. ആറു മാസം മുതല് 18 മാസം വരെയുള്ള തിരിച്ചടവു കാലാവധികളും തെരഞ്ഞെടുക്കാം. എസ്‌ബിഐ ഡെബിറ്റ് കാര്‍ഡ് ഉളള അര്‍ഹരായ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. 567676 എന്ന നമ്പറിലേക്ക് ഡിസിഇഎംഐ എന്ന് എസ്എംഎസ് അയച്ച് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അര്‍ഹത പരിശോധിക്കാനും സാധിക്കും.

 

Eng­lish Sum­ma­ry: SBI cus­tomers can con­vert up to Rs 1 lakh into an EMI using a deb­it card

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.