Web Desk

ന്യുഡല്‍ഹി

January 07, 2021, 6:24 pm

റിലയൻസിനും അനില്‍ അംബാനിക്കും തിരിച്ചടി; ബാങ്ക് അക്കൗണ്ടുകള്‍ ഫ്രോഡ്

Janayugom Online

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള റിയലൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെല്‍ എന്നിവയുടെ അക്കൗണ്ടുകളെല്ലാം എസ്ബിഐ ഫ്രോഡ് കാറ്റഗറിയിലേക്ക് മാറ്റി. ഡല്‍ഹി ഹൈക്കോടതിയെ എസ്ബിഐയാണ് ഇക്കാര്യം അറിയിച്ചത്.

അനില്‍ അംബാനിയുടെ കമ്പിനികളുടെ അക്കൗണ്ടുകളിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഓ‍ഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയെന്നാണ് എസ്ബിഐയുടെ വാദം. ഒരു അക്കൗണ്ട് ഫ്രോഡ് കാറ്റഗറിയിലേക്ക് മാറ്റിയാല്‍ ഒരാഴ്ചയ്ക്കുളളില്‍ ഈ വിവരം റിസര്‍വ് ബാങ്കിനെ അറിയിക്കണം. ഫ്രോഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന് ഒരു കോടിയിലേറെ രൂപ ലഭിക്കാനുണ്ടെങ്കില്‍ സിബിഐയില്‍ പരാതി നല്‍കണം. ഒരു കോടിയില്‍ കുറവാണെങ്കില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ മതി. രണ്ടിലേതായാലും 30 ദിവസത്തിനുളളില്‍ പരാതി നല്‍കിയിരിക്കണം എന്നാണ് ചട്ടം. കമ്പിനികള്‍ക്കും അനില്‍ അംബാനിക്കും എതിരായി ബാങ്കിന്റെ നീക്കം സിബിഐ അന്വേഷണത്തിനുളള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.

ENGLISH SUMMARY: sbi declares anil amban­i’s com­pa­ny as fraud

YOU MAY ALSO LIKE THIS VIDEO