എടിഎം തട്ടിപ്പ് തടയാൻ പുതിയ സംവിധാനം ഒരുക്കി എസ്ബിഐ

Web Desk
Posted on September 02, 2020, 4:24 pm

എടിഎമ്മമുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനം ഒരുക്കി എസ്ബിഐ. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ഇതുമായി ബന്ധപ്പെട്ട് വരുന്ന എസ്എംഎസുകള്‍ അവഗണിക്കരുതെന്നും എസ്ബിഐ ഇതിനോടകം നിര്‍ദേശം നല്‍കി കഴിഞ്ഞു.

എടിഎമ്മില്‍ ബാലൻസ് പരിശോധിക്കാനോ മറ്റോ പോയിട്ടില്ലെങ്കില്‍, എസ്എംഎസ് ലഭിച്ചയുടൻ തന്നെ എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണം ഉണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയായിരിക്കും തട്ടിപ്പുക്കാര്‍ ബാലൻസ് പരിശോധിക്കുന്നത്.

എടിഎമ്മിലൂടെയുളള തട്ടിപ്പ് തടയുന്നതിന് വേണ്ടി ബാങ്ക് നേരത്തെ തന്നെ കാര്‍‍ഡില്ലാതെ പണമെടുക്കാനുളള സൗകര്യം അവതരിപ്പിച്ചിരുന്നു. ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് പണമെടുക്കാനുളള സൗകര്യമാണ് 2020 ന്റെ തുടക്കത്തില്‍ കൊണ്ടു വന്നത്.

ENGLISH SUMMARY: SBI INTRODUES NEW WAY FOR ATM USERS

YOU MAY ALSO LIKE THIS VIDEO