അഭിഭാഷക നിയമനത്തില്‍ സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Web Desk
Posted on October 12, 2017, 5:48 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക നിയമനത്തില്‍ സുപ്രിം കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തെ ഹൈക്കോടതി ഉള്‍പ്പെടെയുള്ള എല്ലാ കോടതികളിലെയും അഭിഭാഷക നിയമനത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.
ജസ്റ്റിസ് രഞ്ജന്‍ ഗഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി ബെഞ്ചാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍ കേന്ദ്രത്തിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥരുടെ നിയമനത്തിലും സുപ്രിംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
മുതിര്‍ന്ന ഉദ്യോഗസ്ഥരായി നിയമിനതനാക്കുന്നതിനു മുമ്പ് അഭിഭാഷകരുടെ പ്രവൃത്തി പശ്ചാത്തലം അന്വേഷണ വിധേയമാക്കും. മുമ്പ് ജഡ്ജിമാരായിരുന്നു അഭിഭാഷകരുടെ മുന്‍ഗണന നിശ്ചയിച്ചിരുന്നത്.