Web Desk

ന്യൂഡൽഹി

October 29, 2020, 6:12 pm

സ്കൂൾ ഫീസ് കുറയ്ക്കാനുള്ള നിർദേശത്തിന് സ്റ്റേയില്ല

Janayugom Online

സ്വകാര്യ സ്കൂളുകൾ ഫീസ് 20% കുറയ്ക്കണമെന്നും അടുത്ത വർഷം ഫീസ് വർധന പാടില്ലെന്നുമുള്ള കൽക്കട്ട ഹൈക്കോടതി നിർദേശം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ലബോറട്ടറി, ക്രാഫ്റ്റ്, കായികവിനോദ സൗകര്യങ്ങൾ, പാഠ്യേതര പ്രവൃത്തികൾ തുടങ്ങിയവയ്ക്കു ഫീസ് ഈടാക്കരുതെന്ന നിർദേശവും സ്റ്റേ ചെയ്തില്ല.

എന്നാൽ, സ്കൂളുകളുടെ കണക്കുകൾ പരിശോധിക്കാൻ സമിതികളുണ്ടാക്കണം, ഫീസ് വീണ്ടും കുറയ്ക്കണമെന്നു രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടാൽ അതു പരിഗണിക്കണം തുടങ്ങിയ നിർദേശങ്ങൾ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തു.

ഹൈക്കോടതി വിധിക്കെതിരെ സ്കൂളുകൾ നൽകിയ ഹർജികൾ വിശദമായ വാദത്തിനായി പരിഗണിക്കാൻ മാറ്റി.

Eng­lish sum­ma­ry; sc on school fees case

You may also like this video;