Saturday
16 Feb 2019

കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ

By: Web Desk | Monday 11 February 2019 6:07 PM IST

ന്യൂഡല്‍ഹി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്‌റ്റേ. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും എംഎല്‍എ എന്ന നിലയില്‍ വോട്ട് ചെയ്യാന്‍ റസാഖിന് അധികാരമുണ്ടായിരിക്കില്ല. ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

എതിര്‍ സ്ഥാനാര്‍ഥി എം.എ. റസാഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഡോക്യുമെന്ററി തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വോട്ടര്‍മാരായ കെ.പി. മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.