ന്യൂഡൽഹി: അസം ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പൗരത്വ ബില്ലിൽ കത്തിയമരുമ്പോൾ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാവും ഹര്‍ജി പരിഗണിക്കുക. പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്ത പൗരത്വനിയമഭേദഗതിക്കെതിരെ മുസ്ലീംലീഗും, കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിരുന്നു. പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിലാണ് ബില്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. മുസ്ലീം ലീഗിന് വേണ്ടി കോണ്‍ഗ്രസ് നേതാവും സീനിയര്‍ അഭിഭാഷകനുമായ കപില്‍ സിബല്‍ ഹാജാരായേക്കുമെന്നാണ് സൂചന.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.