Saturday
16 Nov 2019

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഴിമതി; സി പി ഐ മാര്‍ച്ച് നാളെ

By: Web Desk | Tuesday 19 June 2018 5:47 PM IST


Ambalavayal agricultural University

അമ്പലവയല്‍: അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അഴിമതിക്കള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നാളെ സി പി ഐ അമ്പലവയല്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട ഗവേഷണ കേന്ദ്രത്തില്‍ ഗവേഷണം ഒന്നും തന്നെ നടക്കുന്നില്ല. പൂപ്പൊലി പോലുളള പരിപാടികള്‍ നടത്തുകയും കര്‍ഷകര്‍ക്ക് കൊടുക്കേണ്ട വിത്തിനങ്ങളും മറ്റും സ്വകാര്യ നേഴ്‌സറികളുമായി കൂട്ട് ചേര്‍ന്ന് ഉയര്‍ന്ന വില ക്ക് മറിച്ച് വില്‍ക്കുകയാണ്. വിത്തിനങ്ങള്‍ ഗവേഷണ കേന്ദ്രത്തില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നിരിക്കെ പുറമെനിന്ന് വരുത്തുകയാണ് ചെയ്യുന്നത്. മൂന്നേകാല്‍ കോടി രൂപയുടെ സാമ്പത്തിക തിരിമറി സര്‍വ്വകലാശാലയുടെ ധനകാര്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ ഡോ: വി രാജേന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പിനും വഞ്ചനാകുറ്റത്തിനും അഴിമതിക്കുമെതിരെ ക്രിമിനല്‍ വനടപടി പ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് സി പി ഐ മാര്‍ച്ച് നടത്തുന്നത്. സി പി ഐ സുല്‍ത്താന്‍ ബത്തേരി മണ്ഡലം സെക്രട്ടറി സി എം സുധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.സി പി ഐ ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ: ഗീവര്‍ഗീസ്, സജീ കവനാകുടി, വിനു ഐസക്,എന്‍ ഫാരിസ് എന്നിവര്‍ പ്രസംഗിക്കുന്നു.

Related News