സപ്ലൈക്കോയുടെ കീഴിലുള്ള പെട്രോൾ പമ്പിലെ അഴിമതി അന്വേഷിക്കണം എ ഐ ടി യു സി

Web Desk
Posted on May 30, 2019, 1:41 pm

സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ എ ഐ ടി യു സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സപ്ലൈകോയുടെ കോഴിക്കോട് പെട്രോൾ പമ്പിലേക്ക് തൊഴിലാളികൾ മാർച്ച്‌ നടത്തി. അന്യായമായി പിരിച്ചുവിട്ട തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കുക, പെട്രോൾ പമ്പിലെ അഴിമതിക്കാരനായ ഔട്ലെറ്റ് ഇൻചാർജറെ മാറ്റിനിർത്തി പമ്പിലെ മുഴുവൻ അഴിമതിയും വിജിലൻസ് അന്വേഷിക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ  മാർച്ച്‌ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ജി പങ്കജാക്ഷൻ ഉദ്ഘാടനം  ചെയ്തു.  സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സുനിൽ മോഹൻ മോഹൻ അദ്ധ്വക്ഷത വഹിച്ചു.
എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്‌ ഇ സി സതീശൻ സെക്രട്ടറി പി കെ നാസർ  സി  സുന്ദരൻ എം മുഹമ്മദ്‌ ബഷീർ  എം എം മനോജ്‌ ബൈജു പി മന്ദങ്കാവ്  സി കെ ബാലൻ പി സി ഗിരിജ തുടങ്ങിയവർ സംസാരിച്ചു . കെ കെ പ്രകാശൻ ടി പി രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.

YOU MAY LIKE THIS VIDEO