മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുന്നതിന് സ്കാനര്‍ ലഭ്യമാക്കാന്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടല്‍

കല്പറ്റ: വയനാട് ലോകസഭ മണ്ഡലത്തില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് സ്കാനര്‍ ലഭ്യമാക്കാന്‍ വയനാട് പാര്‍ലമെന്റ് അംഗം രാഹുല്‍ ഗാന്ധി എം പി നാഷണല്‍ ഡിസാസ്റ്ററസ് റെസ്പോന്‍സ് ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ എസ്എന്‍ പ്രധാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു.
വിവിധ ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് കാലതാമസം വരുന്നത് സംബന്ധിച്ച് ഉറ്റ ബന്ധുകളുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന പ്രകാരം മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടി സ്കാനര്‍ തുടങ്ങി മറ്റ് അത്യാധുനിക ഉപകരണം അടിയന്തിരമായി ലഭ്യമാക്കണമെന്ന് അറിയിച്ചു. ആയത് ഉടന്‍ ലഭ്യമാക്കി തരുന്നതാണെന്ന് എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ രാഹുല്‍ ഗാന്ധി എംപിയ്ക്ക് ഉറപ്പ് നല്കി.