വെള്ളത്തിന്റെ നടുവിലെങ്കിലും കുട്ടനാട്ടുകാർക്ക് കുടിവെള്ളമില്ല

Web Desk

ആലപ്പുഴ

Posted on August 09, 2020, 10:31 pm

ചുറ്റം വെള്ളമാണെങ്കിലും കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം പോലും ഇല്ല. വേനൽ വന്നാലും മഴക്കാലം വന്നാലും കുട്ടനാട്ടുകാരുടെ അവസ്ഥ ഇതാണ്. പലപ്പോഴും തോടുകളിലെയും ആറുകളിലേയും വെള്ളം തിളപ്പിച്ചാറ്റിയാണ് ഉപയോഗിക്കുന്നത്.

കുട്ടനാട് രൂക്ഷമായ ശുദ്ധജല ക്ഷാമത്തിലാണ്. വേനൽക്കാലത്ത് തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്‌ന്ന് വറ്റുകയും, വെള്ളപ്പൊക്ക സമയങ്ങളിൽ കിണറുകളിൽ കരകവിഞ്ഞുമാണ് ശുദ്ധജല ക്ഷാമം നേരിടുന്നത്. വെള്ളം കയറിയതോടെ പലകിണറുകളും കവിഞ്ഞ് ഒഴുകാൻ തുടങ്ങി. പൊതുടാപ്പുകളും വെള്ളത്തിൽ മുങ്ങി. ഏകാശ്രയം നദികളിലും തോടുകളിലും നിന്ന് ലഭിക്കുന്ന വെള്ളമാണ്. കിഴക്കൻ വെള്ളത്തിന്റെ വരവോടെ ജലാശയങ്ങൾ കലങ്ങിമറിഞ്ഞ് മലിനമായി തീർന്നു. വെള്ളപൊക്ക സമയങ്ങളിൽ ശുദ്ധജലം കുട്ടനാട്ടുകാർക്ക് കിട്ടാക്കനിയാണ്.

കിഫ്ബിയിലൂടെ കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് 289 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും ഓവർ ഹെഡ് ടാങ്കും പൈപ്പ് ലൈനും വലിച്ച് 30 ദശലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനാണ് പദ്ധതി. എന്നാൽ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കീറാമുട്ടിയാണ്.

Eng­lish sum­ma­ry: scarci­ty for drink­ing water

You may also like this video: