11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 28, 2025
January 27, 2025
January 24, 2025
January 18, 2025
January 6, 2025
December 13, 2024
December 8, 2024
December 3, 2024
November 24, 2024
October 2, 2024

ചെങ്കോല്‍ വിഷയം; സംസ്ഥാന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ശശിതരൂര്‍

Janayugom Webdesk
തിരുവനന്തപുരം
May 29, 2023 12:59 pm

ചെങ്കോല്‍ വിഷയത്തില്‍ ശശിതരൂര്‍ എടുത്ത നിലപാട് സംസ്ഥാന കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്.ഇതു പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. പാര്‍ട്ടിയുടെ വിവിധ ഘടകത്തിലും ചര്‍ച്ചയായിരിക്കുയാണ്. ചെങ്കോല്‍ വിഷയത്തില്‍ ബിജെപിക്ക് അനുകൂലമായ വിധത്തില്‍ ട്വീറ്റ് ചെയ്ത ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ കടുത്തഅമര്‍ഷം.

തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാനത്തു നിന്നുള്ള പ്രമുഖ നേതാക്കളടക്കം എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്‍റില്‍ ചെങ്കോല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണപക്ഷവും, പ്രതിപക്ഷവും പറയുന്നതില്‍ കാര്യമുണ്ടെന്നും രണ്ടു വിഭാഗങ്ങളും മുന്നോട്ട് വെയക്കുന്ന ആശയങ്ങള്‍ സമന്വയിപ്പിക്കുകയാണ് വേണ്ടെതെന്നുമാണ് ശശിതരൂരിന്‍റെ ട്വിറ്റര്‍ പറയുന്നത്.

ഇത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധമാണ്തന്നെ വര്‍ക്കിംഗ് കമ്മിറ്റിയിലേക്കെടുക്കാന്‍ സാധ്യതയില്ലന്നറിഞ്ഞപ്പോള്‍ പാര്‍ട്ടിയെ മനപ്പൂര്‍വ്വം വെട്ടിലാക്കുന്ന നിലപാടുമായി ശശി തരൂര്‍ രംഗത്ത് വന്നതാണെന്നാണ് എ ഐ സിസി നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂര്‍ എടുത്ത വിമത നിലപാട് അദ്ദേഹം ഇപ്പോഴും തുടരുന്നതായി ഐ ഐ സി സി നേതൃത്വം കരുതുന്നു. 

Eng­lish Summary:
Scepter Sub­ject; Sasita­roor put the state Con­gress in crisis

You may also like this video:

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.