സ്കൂള്‍ പ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 1ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജന് ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് നടക്കുന്ന ചടങ്ങില്‍ പരമാവധി 25 പേർക്ക് മാത്രമാണ് പ്രവേശനമുണ്ടാകൂക.
അതേസമയം മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് നേരിട്ടെത്തിക്കണമെന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. വാട്സാപ് വഴിയോ മറ്റ് മാര്‍ഗങ്ങള്‍ വഴിയോ എത്തിച്ചാല്‍ മതി. ആദ്യ വിദ്യാലയ ദിനത്തിന്റെ ഓര്‍മയ്ക്കായി പ്രീസ്കൂള്‍, ഒന്നാംക്ലാസ് വിദ്യാര്‍ഥികള്‍ വീട്ടുമുറ്റത്ത് നാട്ടുമാവിന് തൈകള്‍ നടും.
ENGLISH SUMMARY:School Admission Ceremony June 1; The Chief Minister will personally inaugurate the event
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.