27 March 2024, Wednesday

Related news

August 28, 2023
August 14, 2023
October 4, 2022
September 30, 2022
September 2, 2022
June 19, 2022
June 18, 2022
June 17, 2022
June 2, 2022
April 19, 2022

കാബൂളിലെ സ്കൂളിൽ സ്ഫോടനം; ആറു മരണം

Janayugom Webdesk
കാബൂൾ
April 19, 2022 3:49 pm

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ഫോടന പരമ്പര. സ്കൂളിലാണ് സ്ഫോടനം ഉണ്ടായത്. ആറുപേർ കൊല്ലപ്പെട്ടതായും പതിനൊന്നു പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറൻ കാബൂളിലെ ഒരു ഹൈസ്കൂളിലാണ് മൂന്ന് സ്ഫോടനങ്ങൾ നടന്നത്. പരിക്കേറ്റവരിൽ ഏഴുപേർ വിദ്യാർത്ഥികളാണെന്നാണ് വിവരം.

സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവരിൽ കൂടുതലും ഷിയാ ഹസാര വിഭാഗത്തിൽപ്പെട്ടവരാണ്. അഫ്ഗാനിലെ ഗോത്ര‑മതന്യൂനപക്ഷമായ ഇവരെ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകരസംഘങ്ങൾ ഉന്നമിടാറുണ്ട്.

ഷിയാ വിഭാഗത്തിൽപ്പെട്ടവർ മരിച്ചിട്ടുണ്ട്-കാബൂൾ കമാൻഡറിന്റെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും എറ്റെടുത്തിട്ടില്ല.

Eng­lish summary;School blast in Kab­ul; Six deaths

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.