May 28, 2023 Sunday

Related news

May 25, 2023
May 25, 2023
May 25, 2023
May 24, 2023
May 23, 2023
May 23, 2023
May 22, 2023
May 22, 2023
May 21, 2023
May 18, 2023

നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന്റെ ഗിയർ വിദ്യാർഥി തട്ടി മാറ്റിയതിനെ തുടർന്ന് വാഹനം അപകടത്തിൽപ്പെട്ടു

Janayugom Webdesk
December 31, 2019 7:17 pm

രാജകുമാരി : നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന്റെ ഗിയർ വിദ്യാർഥി തട്ടി മാറ്റിയതിനെ തുടർന്ന് വാഹനം അപകടത്തിൽ പെട്ടു. ബസിലെ വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപെട്ടു. ശാന്തൻപാറ പഞ്ചായത്ത് എൽ പി സ്കൂളിന്റെ മിനി ബസാണ് അപകടത്തിൽ പെട്ടത്. സ്കൂളിനു സമീപംബസ് നിർത്തിയ ശേഷം ഡ്രൈവർ ജയകുമാർ ഓഫിസിലേക്ക് കയറി പോയ സമയത്താണ് സംഭവം. 10 വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ ആരൊ ബസിന്റെ ഗിയർ തട്ടി മാറ്റിയതോടെ വാഹനം മുന്നിലേക്ക് ഉരുണ്ടു. തൊട്ടടുത്ത ഐക്കാട്ട് ഹനീഫയുടെ വീടിനു നേരെ ആണ് വാഹനം പാഞ്ഞു വന്നത്. ഹനീഫയുടെ കൊച്ചുമക്കളായി സാമ(6വയസ്), അൽ അമീൻ (4 വയസ്) എന്നിവർ ഈ സമയം വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

സ്കൂൾ ബസിനകത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ കരച്ചിൽ കേട്ട് ഓടി വന്ന ഹനീഫ കൊച്ചുമക്കളെയും എടുത്ത് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. ഹനീഫയുടെ വീടിന്റെ ഭിത്തിയിൽ തട്ടി ബസ് നിന്നു. ബസിനകത്തിരുന്ന ഏഴ് വിദ്യാർത്ഥികൾക്ക് നിസാര പരുക്കേറ്റു. വിദ്യാർഥികളായ  നിർമല ശ്രീനു, ജെറി മേരി, അൻപ് സെൽവി, അനീഷ് കുമാർ, വിനോദ്, അജയ്എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ രാജകുമാരി ദേവമാത ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം തിരിച്ചയച്ചു. അലക്ഷ്യമായി സ്കൂൾ ബസ് നിർത്തിയിട്ട് അപകടമുണ്ടാക്കിയതിന് ബസ് ഡ്രൈവർ ജയകുമാറിനെതിരെ കേസ് എടുക്കുമെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry: school bus accident

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.