ആറ്റിങ്ങൽ മാമം പാലത്തിൽ നിന്നും സ്കൂൾ ബസ് മറിഞ്ഞു

Web Desk
Posted on February 21, 2018, 4:05 pm
ആറ്റിങ്ങൽ മാമം പാലത്തിൽ നിന്നും സ്കൂൾ ബസ് മറിഞ്ഞു. ആര്‍ക്കും വലിയ പരുക്കുകൾ ഇല്ല എന്ന് പ്രാഥമിക വിവരം

ആറ്റിങ്ങൽ മാമം പാലത്തിൽ നിന്നും സ്കൂൾ ബസ് മറിഞ്ഞു. ആര്‍ക്കും വലിയ പരുക്കുകൾ ഇല്ല എന്നാണ് പ്രാഥമിക വിവരം. സ്‌കൂള്‍ ബസ് ആറിലേക്ക് മറിയുകയായിരുന്നു. 15 കുട്ടികളും ആയയും ഡ്രൈവറുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. രണ്ടു മൂന്നു പേര്‍ക്കു നിസ്സാര പരിക്കുകളുണ്ട്. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രയില്‍ കൊണ്ടുപോയി. ബസ് മറിയുവാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.