16 November 2025, Sunday

Related news

November 16, 2025
November 16, 2025
November 16, 2025
November 15, 2025
November 14, 2025
November 13, 2025
November 13, 2025
November 13, 2025
November 12, 2025
November 12, 2025

എടപ്പാളിൽ സ്കൂള്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരു മരണം; വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്

Janayugom Webdesk
മലപ്പുറം
October 13, 2025 6:26 pm

എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ ഒരാള്‍ക്ക് ദാരുണാന്ത്യം. കടയിലുണ്ടായിരുന്ന വിജയൻ എന്നയാളാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്ക്.

പരിക്കേറ്റവരിൽ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ വിജയന്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരിച്ചത്. എടപ്പാള്‍ ദാറുൽ ഹിദായ സ്കൂളിലെ ബസ്സാണ് നിയന്ത്രണം വിട്ട്  കടയിലേക്ക് ഇടിച്ചു കയറിയത്. 10 പേരുടെ പരിക്ക് ഗുരുതരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.