19 April 2024, Friday

സ്‌കൂള്‍ ബസ്സുകളുടെ പരിശോധന ആരംഭിച്ചു

KASARAGOD BUREAU
കാസര്‍കോട്
October 18, 2021 6:24 pm

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ സ്‌കൂള്‍ ബസുകളുടെ പരിശോധന ആരംഭിച്ചു. ഇന്നലെ കാസര്‍കോട് നടന്ന പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാജുഫ്രാന്‍സിസ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോയ് വിജയ് എന്നിവര്‍ നേതൃത്വം നല്‍കി, ജില്ലയില്‍ ഇതുവരെയായി 63 ബസ്സുകളുടെ പരിശോധന പൂര്‍ത്തിയായി. ഇന്നലെ മാത്രം 12 വണ്ടികളാണ് പരിശോധിച്ചത്. പതിനഞ്ചോളം വണ്ടികള്‍ ഫിറ്റ്‌നസ് ഇല്ലാത്തതിന്റെ പേരില്‍ തിരിച്ചയച്ചിട്ടുമുണ്ട്. പ്രധാനമായും ഗിയര്‍ ബോക്‌സ്, ബ്രേക്ക്, എന്നിവയുടെ കംപ്ലയിന്റാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രണ്ടാഴ്ചകള്‍ക്ക് മുമ്പ് തന്നെ കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആര്‍ടി ഓഫീസുകള്‍ക്ക് കീഴില്‍ പരിശോധന ആരംഭിച്ചിരുന്നു. ഒക്‌ടോബര്‍ 20ന് ഈ മൂന്നിടത്തും വീണ്ടും പരിശോധന ക്യാമ്പ് നടത്തുമെന്ന് ആര്‍ ടി ഒ അധികൃതര്‍ അറിയിച്ചു. ബസുകളുടെ എഞ്ചിന്‍ പരിശോധന ബ്രേക്ക്, ടയറിന്റെ അവസ്ഥ, പ്ലാറ്റ് ഫോം, ഡോര്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കുന്നത്. ഏതാണ്ട് 60 ശതമാനത്തോളം ബസുകള്‍ മാത്രമാണ് നിലവില്‍ പരിശോധനക്കെത്തിയത്.

കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചുപൂട്ടിയതോടെ ഓടിക്കാതിരുന്ന ബസുകളില്‍ പലതും കട്ടപ്പുറത്തായ സ്ഥിതിയാണ്. ഇത് നന്നാക്കാന്‍ ഏല്‍പ്പിച്ച ഗ്യാരേജുകളില്‍ ആവശ്യത്തിന് പാര്‍ട്‌സ് കിട്ടാത്തതും വര്‍ക്കര്‍മാരില്ലാത്തതും ബസുകള്‍ പരിശോധനക്ക് എത്തിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം പല സ്‌കൂളുകളും ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്തതിനാല്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. പുതുതായി ഡ്രൈവര്‍മാരെ ലഭിക്കാത്തതും സ്‌കൂളുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നടന്ന സ്‌കൂള്‍ ബസ് പരിശോധന

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.