6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 9, 2024
September 4, 2024
August 24, 2024
August 22, 2024
June 12, 2024
March 21, 2024
March 18, 2024
March 1, 2024
January 17, 2024

കെനിയയിൽ വീണ്ടും സ്കൂളിന്‌ തീപിടിച്ചു; ആളപായമില്ല, രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

Janayugom Webdesk
നെയ്റോബി
September 9, 2024 11:14 am

കെനിയയിൽ സ്കൂളിൽ വീണ്ടും തീപിടിത്തം. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. സെൻട്രൽ മെരുവിലെ എൻജിയ ബോയ്സ് ഹൈസ്‌കൂളിലെ ഡോർമറ്ററിയിലാണ്‌ അപകടമുണ്ടായതെന്ന് പൊലീസ് നടന്നത്‌. വിദ്യാർഥികൾ അത്താഴം കഴിക്കുന്നതിനിടെ തീപിടിത്തമുണ്ടായെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. 150 ഓളം വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടമാണ്‌ പൂർണമായി കത്തിനശിച്ചത്‌.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലും തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തിൽ 21 ആൺകുട്ടികളാണ്‌ മരിച്ചത്‌. കഴിഞ്ഞ ശനിയാഴ്ചയും ഐസിയോലോ കൗണ്ടിയിലെ ഗേൾസ് ഹൈസ്‌കൂളിലും തീപിടുത്തമുണ്ടായത്. വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും എല്ലാ വിധ പിന്തുണയും നല്‍കുമെന്നും സ്‌കൂളില്‍ ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. അപകടത്തില്‍ പ്രസിഡന്റ് വില്യം റൂതോ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന്റെ പിന്നിലെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.