July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു

Janayugom Webdesk
February 27, 2022

കണ്ണൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പ്രതീക്ഷ ബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

അന്‍സാര്‍,റാസിക്ക് ‚സാലി ‚സഫ്വാന്‍ ‚അഭിനവ് ജസീല്‍ എന്നീവിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവര്‍ ചക്കരക്കല്ല് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സൂരജ്,ജിഷ്ണു എന്നിവരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. സമീപത്തുള്ള സ്ഥാപനത്തിലെ സിസിടി വി ദൃശ്യങ്ങളില്‍ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നന്നത് കണ്ടെത്തി.

Eng­lish Sum­ma­ry: school chil­dren were beat­en by pri­vate bus employees
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.