മത്സരാര്‍ഥികള്‍ വേദി വിട്ട് റോഡിലേക്ക്

Web Desk
Posted on December 08, 2018, 6:01 pm

ആലപ്പുഴ: കൂടിയാട്ടവേദിയിലെ സംഘര്‍ഷത്തില്‍ മത്സരം മാറ്റി വെച്ചതിനെ തുടര്‍ന്ന് മത്സരാര്‍ഥികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. മത്സരത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന അതേ വേഷവിധാനത്തോട് കൂടിയാണ് കുട്ടികള്‍ റോഡിലിറങ്ങിയത്.

ടീമിന്‍റെ പരിശീലകന്‍ വിധികര്‍ത്താവായി എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കൂടിയാട്ട മത്സരം മാറ്റി വെച്ചത്.