June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ഐശ്വര്യം കിട്ടാൻ സ്കൂൾ വിദ്യാർഥിനിയെ മന്ത്രവാദിക്ക് വിവാഹം കഴിച്ചുനൽകി പീഡിപ്പിച്ചു: അമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

By Janayugom Webdesk
January 26, 2020

സ്കൂൾ വിദ്യാർഥിനിയെ മന്ത്രവാദിക്ക് വിവാഹം കഴിച്ചുനൽകി പീഡിപ്പിച്ച കേസിൽ അമ്മയും രണ്ടാം ഭർത്താവും മന്ത്രവാദിയും അറസ്റ്റിൽ. കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന പേരിലാണ് പ്ലസ്ടു വിദ്യാർഥിനിയെ മന്ത്രവാദിക്ക് വിവാഹം കഴിപ്പിച്ചുകൊടുത്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്.

കരിപ്ലാംവിള പുത്തൻ വീട്ടിൽ വിനോദ് (സുനു) ആണ് അറസ്റ്റിലായ മന്ത്രവാദി. അമ്മക്കൊപ്പം അറസ്റ്റിലായ രണ്ടാം ഭർത്താവ് പീഡനക്കേസിലെ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അമ്മൂമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. അമ്മ താമസിക്കുന്ന വീട്ടിൽ കുട്ടിയെ  വിളിച്ചുവരുത്തുകയും വീട്ടിൽ ഐശ്വര്യം ലഭിക്കുന്നതിനെന്നുപറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ സമ്മതമില്ലാതെ അടുത്ത ക്ഷേത്രത്തിൽവച്ച് താലി കെട്ടിയശേഷം ഇവരോടൊപ്പം താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ വീട്ടിൽനിന്നു കഴിഞ്ഞദിവസം രക്ഷപ്പെട്ട് അമ്മൂമ്മയുടെ വീട്ടിലെത്തിയ കുട്ടി സ്കൂൾ അധികൃതരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.