“പെട്ടന്നാണ് ഇവിടെ വെള്ളം ഒഴുകിയെത്തുന്നത്”, ക്യാമറാമാനൊപ്പം കുരുക്ഷേത്രയില്‍ നിന്ന് ഒരു കുട്ടി റിപ്പോര്‍ട്ടര്‍

Web Desk
Posted on July 24, 2019, 3:26 pm

കുരുക്ഷേത്രയിലെ വെള്ളപ്പൊക്കത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത കുട്ടി റിപ്പോര്‍ട്ടര്‍ താരമാകുന്നു. റോഡില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തിലൂടെ നടന്ന് വെള്ളപ്പൊക്കത്തെ കുറിച്ചാണ് ടിവി ജേണലിസ്റ്റുകളെപ്പോലെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു കൈയ്യില്‍ വടി പിടിച്ചുകൊണ്ട് മറുകൈയില്‍ മൈക്ക് ഉണ്ടെന്ന് തോന്നിപ്പിക്കും വിധം കൈ ചുരുട്ടിപ്പിടിച്ചാണ് ഹിന്ദിയില്‍ വെള്ളപ്പൊക്കത്തെകുറിച്ച് പെണ്‍കുട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിഗുരു പ്രശാന്ത് ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് കുട്ടി റിപ്പോര്‍ട്ടറുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ തരംഗമായത്.

അഭിനന്ദനം നിറഞ്ഞ പ്രതികരണങ്ങളാണ് വീഡയോക്കു താഴെയുള്ള കമന്റ്‌ബോക്‌സില്‍ നിറയുന്നത്. വെള്ളം നിറഞ്ഞ തെരുവിലൂടെ വലിയൊരു വടിയുമായി നടക്കുന്ന പെണ്‍കുട്ടി ഒരു പ്രൊഫഷനലിനെപ്പോലെയാണ് വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

You May Also Like This: