പുതിയ അക്കാദമിക് കലണ്ടർ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതൽ സ്കൂളുകളിൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹൈസ്കൂളിൽ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ ക്ലാസ് സമയം വർധിപ്പിച്ചിരുന്നു. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമായാണ് സമയം കൂട്ടിയത്. ഇതനുസരിച്ച് ക്ലാസ് സമയം എങ്ങനെ ക്രമീകരിക്കണമെന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിനായി ഹൈക്കോടതി നിർദേശപ്രകാരം അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് അധ്യയന ദിനങ്ങൾ തീരുമാനിച്ചത്. എൽപി വിഭാഗത്തിൽ 198, യുപിയിൽ 200, ഹൈസ്കൂളിൽ 205 അധ്യയന ദിനങ്ങളുമാണ് ഉണ്ടാവുക. യുപിയിൽ രണ്ട് ശനിയും ഹൈസ്കൂളിന് ആറ് ശനിയും പ്രവൃത്തിദിനമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.