Kalolsavam 2018 -2019 News

കലയുടെ വിസ്മയക്കാഴ്ചക്കായി കാഞ്ഞങ്ങാട് ഒരുങ്ങി, സംസ്ഥാന സ്കൂൾ കലോത്സവം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കൗമാര കലയുടെ വിസമയകാഴ്ചകളിലേക്ക് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ഒരുങ്ങി. 28 വേദികളിലായി 239 ഇനങ്ങളിൽ പത്തായിരത്തോളം പ്രതിഭകളാണ് 28 മുതൽ ഡിസംബർ ഒന്നു വരെ കലോത്സവത്തിൽ മാറ്റുരക്കുന്നത്. കലോൽസവ ചരിത്രത്തിലെ പുതിയ ചരിത്രം കുറിക്കാനാണ് സംഘാടക സമിതി ചെയർമാൻ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നത്. 28 ന് ആരംഭിക്കും. രാവിലെ എട്ടിന് പ്രധാന വേദിയായ ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ ജനറൽ ഡയരക്ടർ കെ ജീവൻ ബാബു പതാക ഉയർത്തും. രാവിലെ ഒമ്പത് മണിക്ക് […]


കിരീടം ചൂടി പാലക്കാട്

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം.  930 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 927 പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനുള്ളത്. തുടര്‍ച്ചയായ 12 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോടിന് കിരീടം നഷ്ടപ്പെടുന്നത്. 903 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്. Sl.No District HS General HSS General Gold Cup Point HS Arabic HS […]


സംസ്ഥാന കലോത്സവത്തിന് അടുത്ത തവണ വേദിയാകുന്നത് കാസര്‍കോട്

സ്വന്തം ലേഖകന്‍ ആലപ്പുഴ: ചരിത്രമുറങ്ങുന്ന ആലപ്പുഴയോട് യാത്രപറഞ്ഞ് കലാകൗമാരം ഇനി ഭാഷാസംഗമ ഭൂമിയായ കാസര്‍കോഡ് സംഗമിക്കും. പുലര്‍ച്ചെ തിരശീല വീഴുന്ന കലോത്സവത്തില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ തുടരുന്ന അര്‍ദ്ധരാത്രിയിലും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഏത് സമയവും മാറിമറിയാവുന്ന പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് ഇരുജില്ലകളും തമ്മില്‍. 239 ഇനങ്ങളില്‍ 231 ലും മത്സരം പൂര്‍ത്തിയായപ്പോള്‍ പാലക്കാടും കോഴിക്കോടും പോരാട്ടം തുടരുന്നു. 892 പോയിന്റുകളാണ് ഇരുജില്ലകള്‍ക്കുമുള്ളത്. 868 പോയിന്റുമായി തൃശൂരും തൊട്ടുപിന്നാലെയുണ്ട്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ പാലക്കാടാണ് മുന്നില്‍. 426 […]


മീനുവിനിത് അതിജീവനത്തിന്‍റെ എ ഗ്രേഡ്

മീനു പി എസ് നൃത്താധ്യാപിക സന്ധ്യാ രാജനൊപ്പം ഡാലിയ രാജേഷ് ആലപ്പുഴ: പ്രളയ താണ്ഡവത്തിൽ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നഷ്ടമായപ്പോൾ പ്രതീക്ഷിച്ചിരുന്നതല്ല മീനുവിന് കലോത്സവത്തിൽ പങ്കെടുക്കുവാൻ സാധിക്കുമെന്ന്. ഇത് പറയുമ്പോൾ മീനുവിന്റെ അമ്മ ജിനിയുടെ കണ്ണു നിറഞ്ഞു. ഇന്ന് നടന്ന  ഹൈസ്ക്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ചേർത്തല തിരുനെല്ലൂർ ജി എച്ച് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി മിനു പി എസ് എ ഗ്രേഡ് നേടിയപ്പോൾ  ദുരിത ജീവിതത്തിന്റെ വിജയമായി. ചെമ്മീൻ പീലിംഗ്  തൊഴിലാളിയായ ജിനിയും തടുക്ക് നെയ്ത്ത് […]


അലന്‍ ടോം ജോസിന് അഭിനയം പുതുമയല്ല

സരിത റോജി ആലപ്പുഴ: അലന്‍ ടോം ജോസിന് അഭിനയം പുതുമയല്ല. വയനാട് കണിയാരം ജികെഎം എച്ച്എസ് എസിലെ ഒമ്പതാം ക്ലാസുകാരന് അച്ഛന്റെ നാടകങ്ങളില്‍ അഭിനയിച്ചാണ് തുടക്കം. പിന്നെ ഹ്രസ്വ ചിത്രങ്ങളിലും താരമായി. ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ അലന്‍ അഭിനയിച്ച പ്ലാം ആയിരുന്നു ഒന്നാം സ്ഥാനം നേടിയത്. 1500 എന്‍ട്രികളില്‍ നിന്നായിരുന്നു പ്ലാം തിരഞ്ഞെടുക്കപ്പെട്ടത്. നാടകസംവിധായകനായ ജോസ് കിഴക്കയിലിന്റെയും ഷീബയുടെയും മകന്‍ ജീവിക്കുന്നത് തന്നെ നാടകവേദിയിലാണ്. ചേച്ചി […]


അകക്കണ്ണിന്റെ കാഴ്ചയുമായി അനുകരണകലയിൽ ഷിഫ്ന മറിയം വിസ്മയമായി

ഷാജി ഇടപ്പള്ളി ആലപ്പുഴ: വിധിയോട് പൊരുതി നേടിയ വിജയമാണ് ഷിഫ്ന മറിയത്തിന് സംസ്ഥാന സ്കൂൾ കലോത്സവം സമ്മാനിച്ചത്. കാഴ്ചകൾക്കപ്പുറത്ത് അകക്കണ്ണിന്റെ കാഴ്ചയിൽ കേൾവിയുടെ ലോകം സൃഷ്ടിച്ച അറിവുകളുടെ അടയാളപ്പെടുത്തലുകളുമായി ഷിഫ്ന മറിയം. അനുകരണകലയിൽ  തന്റെ പ്രതിഭ തെളിയിച്ചപ്പോൾ നിറഞ്ഞ സദസിന്റെ നിലക്കാത്ത കൈയ്യടിയാണ് ഹാളിൽ നിന്നുയർന്നത്. തിരുവനന്തപുരം ചെങ്കോട്ടുകോണം മാധവ വിലാസം തുണ്ടത്തിൽ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയായ ഷിഫ്ന ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ വിഭാഗം മിമിക്രി മത്സരത്തിൽ അപ്പീലുമായെത്തിയാണ് ‘എ’ ഗ്രേഡ് കരസ്ഥമാക്കിയത്. സാധാരണയായി നാം നിത്യേന […]


നിറഞ്ഞാടി കൗമാരം; ചുവടുകള്‍ ഇഞ്ചോടിഞ്ച്

കോഴിക്കോടും പാലക്കാടും മുന്നില്‍ ആലപ്പുഴ: കൗമാര കലോത്സവത്തില്‍ പ്രതിഭകള്‍ നിറഞ്ഞാടിയപ്പോള്‍ ചുവടുകള്‍ ഇഞ്ചോടിഞ്ച്. ചടുലതാളത്തില്‍ മാര്‍ഗ്ഗംകളിയും നാടോടി നൃത്തവും ലാസ്യമയമായി കുച്ചിപ്പുടിയും തിരുവാതിരയും ഭരതനാട്യവും വേദികളില്‍ കാഴ്ചക്കാരുടെ ശ്വാസമിടിപ്പ് കൂട്ടി പ്രതിഭകളുടെ പ്രകടനം. പ്രധാന വേദിയായ ഉത്തരാസ്വയംവരത്തിന് ലാസ്യഭാവമായിരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മത്സരവും തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം മാര്‍ഗ്ഗം കളിയും ആസ്വദിക്കാന്‍ ഹരിപ്പാട് ഗാന്ധിഭവന്‍ സ്‌നേഹക്കൂടിലെ അന്തേവാസികള്‍ അടക്കം നിരവധി പേരാണ് ഇവിടേക്കെത്തിയത്. ഇതിനിടയില്‍ മത്സരാര്‍ത്ഥികളോടും കാഴ്ചക്കാരോടും കുശലാന്വേഷണങ്ങളുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ഭക്ഷ്യമന്ത്രി […]


മത്സരാര്‍ഥികള്‍ വേദി വിട്ട് റോഡിലേക്ക്

ആലപ്പുഴ: കൂടിയാട്ടവേദിയിലെ സംഘര്‍ഷത്തില്‍ മത്സരം മാറ്റി വെച്ചതിനെ തുടര്‍ന്ന് മത്സരാര്‍ഥികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. മത്സരത്തിന് തയ്യാറെടുത്തുകൊണ്ടിരുന്ന അതേ വേഷവിധാനത്തോട് കൂടിയാണ് കുട്ടികള്‍ റോഡിലിറങ്ങിയത്. ടീമിന്‍റെ പരിശീലകന്‍ വിധികര്‍ത്താവായി എത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കൂടിയാട്ട മത്സരം മാറ്റി വെച്ചത്.  


പരിചമുട്ട് കളിക്ക് പ്രോത്സാഹനമേറെയെന്ന് മണർകാട് കുഞ്ഞപ്പനാശാൻ

ആലപ്പുഴ: മണർകാട് കുഞ്ഞപ്പനാശാന്‍റെ ശിഷ്യരില്ലാത്ത പരിചമുട്ട് കളി മത്സരം രണ്ടു പതിറ്റാണ്ടിലേറെയായി സ്കൂൾ കലോത്സവത്തിൽ നടന്നിട്ടില്ല. കേരളത്തിലുടനീളം പരിചമുട്ടുകളി പരിശീലിപ്പിക്കുന്നതിൽ രാപകൽ വിശ്രമമില്ലാതെ ഓടി നടന്നിട്ടുള്ള കുഞ്ഞപ്പനാശാന്റെ ശിക്ഷണത്തിൽ എട്ടു ടീമുകൾ ഇക്കുറിയും തട്ടിൽ കേറുന്നുണ്ട്. വളരെ ചിട്ടയോടെയാണ് ഇദ്ദേഹം അടവും ചുവടും പഠിപ്പിക്കുന്നത്. ശാരീരിക ക്ഷമത ഏറെ ആവശ്യമുള്ള ഇനമായതിനാൽ അതിനു പറ്റിയ കുട്ടികളെ കണ്ടെത്തിവേണം ടീമിനെ നിശ്ചയിക്കാൻ. ഒരുപക്ഷേ ആശാനും ശിഷ്യരും തമ്മിലുള്ള മത്സരമാണിപ്പോൾ നടക്കുന്നതെന്നതാണ് യാഥാർത്ഥ്യം. കുഞ്ഞപ്പനാശാൻ പരിശീലിപ്പിച്ചിട്ടുള്ള ശിഷ്യരുo പല ജില്ലകളിലും […]


വൈകല്യങ്ങൾ സ്വപ്നങ്ങൾക്ക് തടസ്സമാവില്ല

സരിത കൃഷ്ണന്‍ ആലപ്പുഴ: വൈകല്യങ്ങൾ സ്വപ്നങ്ങൾക്ക് തടസ്സമാവില്ലെന്നു കണ്മണി വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്. തന്റെ നേട്ടങ്ങളിലൂടെ. ജന്മനാ കൈകൾ ഇല്ലാത്തതിന്റെ കുറവ് അവൾക്ക് ഇപ്പോൾ ഇല്ല. എല്ലാ കുറവുകളും തീർത്തു അവർക്കൊപ്പം സംഗീതമുണ്ട്. ഒപ്പം നിഴൽ പോലെ അമ്മയും. സ്കൂൾ കലോത്സവ വേദിയിലെ അവസാന വട്ട മത്സരത്തിനാണ് കണ്മണിയെത്തിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മത്സരിച്ച ഇനങ്ങളിലെല്ലാം മിന്നുന്ന നേട്ടം. താമരക്കുളം വിവിഎച്എസ്എസിലെ പ്ലസ്ടുകാരിക്ക് ഇത് അവസാനവട്ട സ്കൂൾ കലോത്സവം ആണ്. ശാസ്ത്രീയ സംഗീതത്തിലും […]


പ്രളയത്തിന്റെ വരവിന് ആർക്കും തടയിടാൻ ആവില്ല

ആലപ്പുഴ: പ്രളയത്തിന്റെ വരവിന് ആർക്കും തടയിടാൻ ആവില്ലെന്നാണ് ആദിത്യ കൃഷ്ണന്റെ വാദം. പാലക്കാട് റവന്യൂജില്ലകലോത്സവത്തിൽ അവതരണം പോരെന്ന് വിധികർത്താക്കൾ വിധിയെഴുതിയ പ്രളയാനന്തര കഥ അപ്പീലുമായി എത്തിപറഞ്ഞാണ് അവൻ ഹൈ സ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ  എ’േഗ്രഡ് ഒപ്പം ചേർത്തുനിർത്തിയത്.  ഇതിനൊപ്പം ജില്ലയിൽ ഒന്നാമതെത്തിയ കുട്ടിയെ ബഹുദൂരം പിന്നിലാക്കിയാണ് വിജയം സ്വന്തമാക്കിയത്. കോങ്ങാട് കെ.പി.ആർ.പി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.െഎ അച്യുതാനന്ദെൻറയും കോങ്ങാട് ജി.യു.പി.എസ് അധ്യാപിക എ.പി.ജ്യോതിയുടെയും മകളാണ്. റിപ്പബ്ലിക്ദിനപരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാർഥിസംഘത്തിൽ  അംഗമായിരുന്നു. സെൽമി ദ […]


പ്രളയത്തിന്റെ കാരണം മനുഷ്യന്റെ അത്യാർത്തി

ആലപ്പുഴ: പ്രളയത്തിന്റെ കാരണം മനുഷ്യന്റെ അത്യാർത്തി തന്നെയാണെന്ന് കൗമുദി പറയുന്നു.  വലിയ ദുരന്തത്തിലും പാഠംപഠിക്കാൻ മനുഷ്യൻ തയ്യാറില്ലെന്നാണ്  കൗമുദിക്ക് പറയാനുള്ളത്. അതൊക്കെ തന്റെ മോണോ ആക്ടിൽ ഭാവാഭിനയത്തോടെ പറഞ്ഞു വച്ചപ്പോൾ ആ കൊച്ചു കൂട്ടുകാരിക്ക് എ ഗ്രേഡ് സ്വന്തം.  കോഴിക്കോട് മേപ്പയൂർ ജിവിഎച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാർഥിനി കൗമുദി കളരിക്കണ്ടി പ്രകൃതിസ്നേഹം വരച്ചുകാട്ടിയാണ് ഹൈസ്കൂൾവിഭാഗം ഏകാഭിനയത്തിൽ വിജയം നേടിയത്. മേപ്പയൂർ ഇരണ്ടത്ത് യുപിസ്കൂൾ അധ്യാപകൻ ശശികുമാറിെൻറയും കോഴിക്കോട് പിഎച്ച്സി ഹെൽത്ത് നഴ്സ് സതിയുടെയും മകളാണ്. ഗാനരചയിതാവ് രമേശ്കാവിൽ രചനയും സത്യൻ […]


കഥാപ്രസംഗത്തിൽ ആധിപത്യം നിലനിർത്താൻ അഞ്ചാം തവണയും സാന്ദ്രയെത്തി

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം വർഷവും തന്റെ ആധിപത്യം നിലനിർത്താൻ സാന്ദ്രപുല്ലാനിക്കാട് എത്തി. എച്ച് എസ് എസ്  വിഭാഗം  കഥാപ്രസംഗ മത്സരത്തിലാണ് ഈ കൊച്ചു കാഥിക അസ്വാദകരുടെ മനം കവർന്നത്. പാലക്കാട് പിടിഎം വൈ എച്ച് എസ് എസിലെ പ്ലസ് വൺ  വിദ്യാർഥിനിയാണ് സാന്ദ്രപുല്ലാനിക്കാട്. അധികാരക്കൊതി മൂലമുള്ള ആപത്താണ് വിഭീഷണം എന്ന  കഥാപ്രസംഗത്തിലൂടെ സാന്ദ്ര അവതരിപ്പിച്ചത്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത് അന്ന് സമ്മാനം നേടിയ മിടുക്കി പിന്നീട് ആ സ്ഥാനം നിലനിർത്തിപ്പോരുകയായിരുന്നു. സംഗീതത്തിലും […]


അരങ്ങിലെ മരണത്തിന് ജീവൻ പകർന്ന് താരമായി മാധവി

തിരുവമ്പാടി: പിതാവും ജേഷ്ഠത്തിയും കാട്ടിയ വഴിയിലൂടെ ഹാട്രിക്ക് താരമായി മാധവി പുതുമന. മോണോ ആക്ടിൽ പിതാവിന്റെയും സഹോദരിയുടെയും പാത പിൻതുടർന്ന് തുടർച്ചയായ മുന്നാം തവണയാണ് മാധവി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്. ഓട്ടൻതുള്ളലിനിടെ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ച കലാമണ്ഡലം ഗീതാനന്ദന്റെ മരണമായിരുന്നു മാധവി വേദിയിൽ അവതരിപ്പിച്ചത്. പിതാവ് തന്നെയാണ് പരിശീലനം നൽകിയത്. സഹോദരിയും എൻജിനീയറിംഗ് വിദ്യാർത്ഥിയുമായ മേധ പുതുമനയും , കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മോണോ ആക്ടിലും , കഥാപ്രസംഗത്തിലും വിജയിച്ചാണ് മേധ കലാത്സവങ്ങളിലെ താരമായി തിളങ്ങിയത്. […]


സംസ്ഥാന സ്കൂള്‍ കലോത്സവം; തൃശൂര്‍ മുന്നില്‍

ആലപ്പുഴ: 59 ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ തൃശൂര്‍ ഒന്നാമത്. 104 പോയിന്‍റാണ് തൃശൂരിനുള്ളത്. 93 പോയിന്‍റുമായി ആലപ്പുഴയും കോട്ടയവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 92 പോയിന്റുകളുള്ള പാലക്കാടും കോഴിക്കോടുമാണ് തൊട്ടുപിന്നില്‍. 57 പോയിന്‍റുകളുള്ള ഇടുക്കിയാണ് 14 ാംമത്. Sl.No District HS General HSS General Gold Cup Point HS Arabic HS Sanskrit Sl.No District HS General HSS General Gold Cup Point HS Arabic HS […]


ഇത്തവണയും മീനു മത്സരിക്കും; കഴിഞ്ഞവേദി സമ്മാനിച്ച ശുഭപ്രതീക്ഷകളുമായി

ഡാലിയ രാജേഷ് ആലപ്പുഴ: മീനുവിന്റെ സന്തോഷത്തിന്  വാക്കുകളില്ല. വാക്കുകൾക്കപ്പുറം കൃതജ്ഞതയാണ് കലോത്സവങ്ങളോട്. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന സംസ്ഥാനതല കലോത്സവമാണ് മീനു രഞ്ജിത്തിനും അമ്മയ്ക്കും കയറി കിടക്കുവാൻ സ്വന്തമായി വീടുണ്ടാകാൻ കാരണമായത്. ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ താമസക്കാരിയായ സീമ ഏക മകളായ മീനുവിന്റെ നൃത്തത്തോടുള്ള താൽപ്പര്യം ജീവിതദുരിതത്തിലും പ്രോത്സാഹിപ്പിച്ചു. പിതാവ് ചെറുപ്പത്തിലേ മിനുവിനെയും അമ്മയേയും ഉപേക്ഷിച്ചു പോയി. വീടുവീടാന്തരം തുണിത്തരങ്ങൾ വിറ്റാണ് മീനുവിനെ സീമ പഠിപ്പിക്കുന്നത്. നാലുവയസ് മുതൽ നൃത്തവും അഭ്യസിപ്പിച്ചു. അമ്മയുടെ കുടുംബ വീട്ടിലായിരുന്നു […]


ഇതാണിപ്പോ കൂത്ത് : കലോത്സവ നഗറിൽ 205 ശിക്ഷ്യരുമായി പൈങ്കുളം നാരായണ ചാക്യാർ

ആലപ്പുഴ: പൈങ്കുളത്തിനിതു ശിഷ്യരുടെ കൂത്ത്,  മൂന്നു പതിറ്റാണ്ടുകാലത്തോളമായി സംസ്ഥാന സ്കൂൾ കലോത്സവ നഗറിലെ നിറസാന്നിധ്യമായ കൂത്ത് – കൂടിയാട്ടം കലാകാരൻ പൈങ്കുളം നാരായണ ചാക്യാർ ഇക്കുറിയും സജീവം. വിവിധ ജില്ലകളിൽ നിന്നുള്ള 205 ശിക്ഷ്യ ഗണങ്ങളുമായാണ് ആലപ്പുഴയിലെത്തിയിട്ടുള്ളത്. കൂടിയാട്ടം ,പാഠകം ,ചാക്യാർകൂത്ത് ,നങ്ങ്യാർക്കൂത്ത് എന്നീ ഇനങ്ങളിലാണ് ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിൽ പ്രതിഭകൾ മാറ്റുരക്കാനെത്തിയിട്ടുള്ളത്.പൊതുവെ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. ഒട്ടുമിക്ക ജില്ലകളിൽ നിന്നും പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ടു കുട്ടികളുടെ രക്ഷിതാക്കൾ വിളിക്കുന്നുണ്ട്. പക്ഷെ എല്ലായിടത്തും പോകാൻ […]


സദസിൽ പൂത്തിരുവാതിര

ആലപ്പുഴ: ഏറെ വൈകിയെങ്കിലും തിരുവാതിര പാട്ട് ഉണർന്നതോടെ സദസിൽ പൂത്തിരുവാതിര കാലമെത്തി. വേദി നാലായ തിരുമല ദേവസ്വം സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ തിരുവാതിര കളി മത്സര o കാണുവാൻ സദസിൽ അംഗനമാരുടെ തിരക്ക്. രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന തിരുവാതിരകളി മത്സരാർത്ഥികൾ വൈകിയതിനെ തുടർന്ന് 10 .15 നാണ് ആരംഭിച്ചത്. പതിവ് പോലെ സീതാ പരിണയം, കൃഷ്ണലീല, പാർവതീ പരിണയം എന്നിവയായിരുന്നു അവതരിപ്പിക്കുന്നതിൽ ഏറെയും. ഡാലിയ രാജേഷ്   


ദാഹമകറ്റാന്‍ കുടുംബശ്രീ…

സംസ്ഥാന കലോത്സവ വേദികളില്‍ ദാഹമകറ്റാന്‍ കുടുംബശ്രീ. കരിങ്ങാലിയിട്ട് തിളപ്പിച്ചാറിയ വെള്ളമാണ് എല്ലാവേദികളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. ഗ്രീന്‍ പ്രോട്ടോ കോളിന്‍റെ ഭാഗമായി സ്റ്റീല്‍ ഗ്ലാസുകളിലാണ് കുടിവെള്ളം നല്‍കുന്നത്. ഗ്ലാസുകള്‍ കഴുകി വൃത്തിയാക്കുന്നതിനും മൂന്നു ദിവസവും കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകുമെന്ന് ജില്ലാ കോ- ഓഡിനേറ്റര്‍ സുജാ ഈപ്പന്‍ പറഞ്ഞു.


ലാസ്യ ഭംഗിയിൽ  സദസ് കീഴടക്കി മോഹിനിമാർ

ഫോട്ടൊ .രാജേഷ്  രാജേന്ദ്രൻ ആലപ്പുഴ: ശൃംഗാരമോഹന ലാസ്യചലനങ്ങളില്‍ അരങ്ങിനെ മയക്കി മോഹിനിയാട്ട മത്സരം അരങ്ങ് പിടിച്ചു. ഗവ ഗേൾസ് എച്ച്എസ്എസിലെ വേദി 2 ൽ ആണ് ഹൈസ്ക്കൂൾ വിഭാഗം മോഹിനിയാട്ട മത്സരം നടന്നത്. ലാസ്യ ഭംഗിയിലെ ശാസ്ത്രീയ നൃത്തമായ മോഹിനിയാട്ട മത്സരത്തിന് ഇത്തവണ ആവർത്തന വിരസത കുറവാണെന്ന് സദസിലെ വിദഗ്ദാഭിപ്രായം.  സാവധാനം ഒഴുകി വരുന്ന നർത്തകികളുടെ അംഗചലനങ്ങളും കൈമുദ്രകളും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ദൃശ്യഭംഗി കൂട്ടി മെച്ചപ്പെടുന്നുണ്ടെന്ന്    അദ്ധ്യാപകരും പറയുന്നു.   ശൃംഗാര ഭാവത്തിൽ അടവുകൾക്ക് യോജിച്ച വിധം മത്സരാർത്ഥികളുടെ […]


സമ്മാന പദ്ധതികളുമായി ജനയുഗം സ്റ്റാള്‍

സ്‌കൂള്‍ കലോത്സവ വേദിയിലെ ജനയുഗം സ്റ്റാള്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. ആലപ്പുഴ: വമ്പന്‍ സമ്മാന പദ്ധതികളുമായി സ്‌കൂള്‍ കലോത്സവ വേദിയില്‍ ജനയുഗം സ്റ്റാള്‍ തുറന്നു. പ്രധാനവേദിയായ ലിയോതേര്‍ട്ടീന്ത് സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആലപ്പുഴ മൊബൈല്‍ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന സമ്മാനപദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ നല്‍കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, […]


അരങ്ങിന് അഴകായി മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ

ആലപ്പുഴ: മാപ്പിളപ്പാട്ടിന്റെ ഇശലിൽ മൈലാഞ്ചി മൊഞ്ചുള്ള മൊഞ്ചത്തിമാർ അരങ്ങു കീഴടക്കുന്നു. മലബാറിന്റെ തനത് കലാരൂപമായ ഒപ്പന മത്സരം നടക്കുന്ന കാണുവാനായി വേദി ആറ്  ആമിനയിൽ (ലജനത്തുൽ മുഹമ്മദിയ ഹൈസ്ക്കൂൾ)‌ കാണികളുടെ ഒഴുക്കാണ്. മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും വിവാഹ വർണ്ണനകളാണ് മാപ്പിളപ്പാട്ടിന്റെ ഇശലിൽ ഒപ്പന വേദിയിൽ നിന്നുയരുന്നത്. ത്യശൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കണ്ടറി സ്ക്കൂളിന്റെ ഒപ്പനയോടെയാണ്   എച്ച് എസ് വിഭാഗം […]


ചിലമ്പൊലി ഉയര്‍ന്നു; ഇനി കലയുടെ രാപ്പകലുകള്‍

സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ ലിയോ തേര്‍ട്ടീന്ത് ഹയര്‍ സെന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ 59 കുട്ടികള്‍ ചേര്‍ന്ന് കലോത്സവദീപം തെളിയിക്കുന്നു ടി കെ അനില്‍കുമാര്‍ ആലപ്പുഴ: ഉത്തരാസ്വയംവരവും മയൂര സന്ദേശവും കല്യാണ സൗഗന്ധികവുമെല്ലാം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ചിലമ്പൊലി ഉയര്‍ന്നു. ഇനി മൂന്നു നാളുകള്‍ കലയുടെ രാപ്പകലുകള്‍. 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ പ്രഢോജ്ജ്വല തുടക്കം. പ്രളയദുരന്തത്തില്‍ സകലതും നഷ്ടമായ ഒരു ജനതയുടെ അതിജീവനത്തിന്റെ സന്ദേശം ഉയര്‍ത്തിയാണ് കലാമത്സരങ്ങള്‍ക്ക് കൊടിയുയര്‍ന്നത്. പ്രധാനവേദിയായ ഉത്തരാസ്വയംവരത്തില്‍ 59ാം സ്‌കൂള്‍ കലോത്സവത്തെ […]


നർമ്മത്തിന്റെ പ്രൗഢ മുഖമായി ചാക്യാർകൂത്ത്

പുരാണ കഥകളിലെ ഭാഗങ്ങൾ നർമ്മത്തിൽ ചാലിച്ച് സാമൂഹ്യ വിമർശനങ്ങളും അധികാര തർക്കങ്ങളും വിഷയമാക്കിയാണ് കലോത്സവത്തിന്റെ എട്ടാം വേദിയായ സെന്റ് ആന്റണീസ് ഗേൾസ് എച്ച് എസ് പാദമുദ്ര വേദിയിൽ ഹൈസ്കൂൾ വിഭാഗം ചാക്വാർകൂത്ത് മത്സരത്തിൽ മത്സരാർഥികൾ മാറ്റുരക്കുന്നത്. വേദിയിൽ കാഴ്ചക്കാരുമേറെയാണ്, പതിനൊന്ന് മത്സരാർഥികളാണ് പങ്കെടുക്കാനെത്തിയിട്ടുള്ളത്. ജില്ലകളിൽ ഒന്നിലധികം തവണ സമ്മാനം കരസ്ഥമാക്കിയിട്ടുള്ളവരാണ് മത്സരാർഥികളിൽ ഏറെയും. ഷാജി ഇടപ്പള്ളി


വേദി ഉണരും മുമ്പ്…

വേദി നാലിൽ ഹയർ സെക്കൻന്ററി വിഭാഗം തിരുവാതിര മത്സരത്തിനുള്ള വിദ്യാർത്ഥികൾ  ഒരുക്കത്തിൽ  വേദി രണ്ടിൽ എച്ച്‌.എസ് വിഭാഗം മോഹിനിയാട്ടം ആരംഭിച്ചു ചിത്രങ്ങൾ: രാജേഷ് രാജേന്ദ്രൻ