വൈകല്യങ്ങൾ സ്വപ്നങ്ങൾക്ക് തടസ്സമാവില്ല

Web Desk
Posted on December 08, 2018, 4:56 pm
സരിത കൃഷ്ണന്‍

ആലപ്പുഴ: വൈകല്യങ്ങൾ സ്വപ്നങ്ങൾക്ക് തടസ്സമാവില്ലെന്നു കണ്മണി വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്. തന്റെ നേട്ടങ്ങളിലൂടെ. ജന്മനാ കൈകൾ ഇല്ലാത്തതിന്റെ കുറവ് അവൾക്ക് ഇപ്പോൾ ഇല്ല. എല്ലാ കുറവുകളും തീർത്തു അവർക്കൊപ്പം സംഗീതമുണ്ട്. ഒപ്പം നിഴൽ പോലെ അമ്മയും.

സ്കൂൾ കലോത്സവ വേദിയിലെ അവസാന വട്ട മത്സരത്തിനാണ് കണ്മണിയെത്തിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മത്സരിച്ച ഇനങ്ങളിലെല്ലാം മിന്നുന്ന നേട്ടം. താമരക്കുളം വിവിഎച്എസ്എസിലെ പ്ലസ്ടുകാരിക്ക് ഇത് അവസാനവട്ട സ്കൂൾ കലോത്സവം ആണ്. ശാസ്ത്രീയ സംഗീതത്തിലും എ ഗ്രേഡ് ആണ് ഇത്തവണയും കണ്മണിക്ക്. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ മികച്ച നേട്ടം.
ഇനി വേദിയിൽ മത്സരാർത്ഥി ആയി എത്താൻ പറ്റില്ലെങ്കിലും പറ്റുന്നിടത്തോളം മത്സരങ്ങൾ ആസ്വദിക്കാൻ ഏതാണമെന്നാണ് കണ്മണിയുടെ ആഗ്രഹം. ഇനി ബി എ സംഗീതമാണ് സ്വപ്നം.