23 April 2024, Tuesday

Related news

April 22, 2024
April 20, 2024
April 5, 2024
March 31, 2024
March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024

സ്‌കൂള്‍ കലോത്സവം; കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് മുന്നില്‍

Janayugom Webdesk
കോഴിക്കോട്
January 7, 2023 10:41 am

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാല് ദിനം പിന്നിടുമ്പോൾ 891 പോയിന്റുമായി കോഴിക്കോട് മുന്നിൽ. 883 പോയിന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. 872 പോയിന്റുള്ള പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ പാലക്കാട് ഗുരുകുലം സ്കൂൾ 149 പോയിന്റുമായി മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച് എസ് എസ്സാണ് 142 പോയിന്റുമായി രണ്ടാമത്. 103 പോയിന്റുള്ള കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.

ആകെയുടെ 239 ൽ 228 ഇനങ്ങളും പൂർത്തിയായി. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 91ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 100, ഹൈസ്‌കൂള്‍ അറബിക് — 19ല്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃതം — 19ല്‍ 18ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. അവസാന ദിനമായ ഇന്ന് 11 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഹയർസെക്കന്ററി, ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം, ടിപ്പിൾ/ജാസ് പരിചമുട്ട് കളി, ചെണ്ടമേളം.. തുടങ്ങിയ ഇനങ്ങൾ വേദിയിലെത്തും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.

Eng­lish Sum­ma­ry: school kalol­savam kozhikkode over­takes kan­nur in point table
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.