അലന്‍ ടോം ജോസിന് അഭിനയം പുതുമയല്ല

By: Web Desk | Sunday 9 December 2018 4:03 PM IST

സരിത റോജി
ആലപ്പുഴ: അലന്‍ ടോം ജോസിന് അഭിനയം പുതുമയല്ല. വയനാട് കണിയാരം ജികെഎം എച്ച്എസ് എസിലെ ഒമ്പതാം ക്ലാസുകാരന് അച്ഛന്റെ നാടകങ്ങളില്‍ അഭിനയിച്ചാണ് തുടക്കം. പിന്നെ ഹ്രസ്വ ചിത്രങ്ങളിലും താരമായി. ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിന് ശേഷം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ അലന്‍ അഭിനയിച്ച പ്ലാം ആയിരുന്നു ഒന്നാം സ്ഥാനം നേടിയത്. 1500 എന്‍ട്രികളില്‍ നിന്നായിരുന്നു പ്ലാം തിരഞ്ഞെടുക്കപ്പെട്ടത്.
നാടകസംവിധായകനായ ജോസ് കിഴക്കയിലിന്റെയും ഷീബയുടെയും മകന്‍ ജീവിക്കുന്നത് തന്നെ നാടകവേദിയിലാണ്. ചേച്ചി അമലിന്‍ തെരേസയും മുമ്പ് ഏകാഭിനയത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു.