19 April 2024, Friday

ഹയർ സെക്കന്‍ഡറി വിദ്യാർത്ഥികൾക്ക് മലയാളത്തിൽ സ്വയം പഠന സഹായികളുമായി സ്കോൾ‑കേരള

Janayugom Webdesk
തിരുവനന്തപുരം
April 13, 2022 3:43 pm

സ്കോൾ‑കേരള വിദ്യാർത്ഥികൾക്ക് സ്വയംപഠിക്കാവുന്ന തരത്തിൽ ഹയർ സെക്കന്‍ഡറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയാറാക്കി വിതരണം ചെയ്തുവരുന്ന സ്വയംപഠന സഹായികളുടെ മലയാള പരിഭാഷ പുറത്തിറക്കി.

ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നാം വർഷത്തെ സ്വയംപഠന സഹായികളാണ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്. സ്കോൾ‑കേരള ചെയർമാൻ കൂടിയായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് പുസ്തകങ്ങൾ നൽകി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു മുഖ്യാതിഥിയായി. സ്കോൾ‑കേരള വൈസ് ചെയർമാൻ ഡോ. പി പ്രമോദ്, അക്കാദമിക് അസോസിയേറ്റ് ലത പി എന്നിവരും പങ്കെടുത്തു.

അടുത്ത ആഴ്ച മുതൽ സ്കോൾ‑കേരളയുടെ സംസ്ഥാന/ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ഇവയുടെ വില്പന ആരംഭിക്കും. വിലയും മറ്റ് വിശദാംശങ്ങളും സ്കോൾ‑കേരളയുടെ വെബ് സൈറ്റിൽ നിന്ന് ലഭിക്കും. വിദ്യാർത്ഥികൾക്ക് അനായാസം ഗ്രഹിക്കുന്നതിനായി ചാർട്ടുകൾ, ഗ്രാഫുകൾ, പട്ടികകൾ എന്നിവയിലൂടെ പാഠഭാഗങ്ങൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു. നിരന്തര മൂല്യനിർണയം, സ്വയം വിലയിരുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ ഒന്നും രണ്ടും വർഷത്തെ പാഠപുസ്തകങ്ങൾ നാല് ഭാഗങ്ങളായുള്ള സ്വയംപഠന സഹായികളായി ലഭിക്കും.

സംസ്ഥാനത്തെ റഗുലർ ഹയർസെക്കന്‍ഡറി വിദ്യാർത്ഥികൾ ഉൾപ്പെടെ മുഴുവൻ പേർക്കും പാഠപുസ്തകത്തോടൊപ്പം സ്കോൾ‑കേരള തയാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ പ്രയോജനപ്പെടുത്താനാകും.

Eng­lish Sum­ma­ry: School-Ker­ala with self-study aids in Malay­alam for High­er Sec­ondary students

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.