Web Desk

നെടുങ്കണ്ടം

January 11, 2021, 8:52 pm

ശാന്തിഗ്രാം ജിഇഎം എച്ച്എസ്എസിന്റെ പാചകപ്പുര നിര്‍മ്മാണോത്ഘാടനവും ജനപ്രതിനിധി സ്വീകരണവും നടന്നു

Janayugom Online

ഇരട്ടയാര്‍ ശാന്തിഗ്രാം സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന പാചകപ്പുരയുടെ നിര്‍മ്മാണ ഉദ് ഘാടനവും ജനപ്രതിനിധികളുടെ സ്വീകരണവും പ്രതിഭാ സംഗമവും നടന്നു. ഇടുക്കി ജില്ല പഞ്ചായത്ത് പ്രസി’ ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസന ഉയര്‍ത്തുകയെന്നതാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യങ്ങളില്‍ഒന്നെന്ന് ജിജി കെ.ഫിലിപ്പ് പറഞ്ഞു. 

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലൂടെ പെതു വിദ്യാഭ്യാസ രംഗത്തെ വളര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് സുഗമമായി പഠിക്കേണ്ട സാഹചര്യം ഉണ്ടാക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനവാര്യമായ കാര്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇടുക്കി ജില്ല പഞ്ചായത്ത് അനുവധിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതിയ പാചകപുര നിര്‍മ്മിക്കുന്നത് .നിലവിലെ പാചകപുരയ്ക്ക് സൗകര്യങ്ങള്‍ കുറവായതിനാലാണ് ഇതിനോട് ചേര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പാചകപുര നിര്‍മ്മിക്കുന്നത് കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടം അനുബന്ധ സൗകര്യങ്ങള്‍ സ്റ്റാര്‍ റൂം എന്നിവ ഉള്‍പെടുത്തിയാണ് പുതിയ പാചകപുരയുടെ നിര്‍മ്മാണം.

ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി ത്രിതല പഞ്ചായത്തിലേക്കി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്‍കി തുടര്‍ന്ന് പ്രതിഭ സംഗമവും നടന്നു .സ്‌കൂള്‍ പി.ടി എ പ്രസി.. പി ബി ഷാജി ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു .ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസി ജിന്‍സണ്‍ വര്‍ക്കി മുഖ്യ പ്രഭാഷണവും പ്രതിഭകളെ ആ ധരിക്കല്‍ ചടങ്ങും ഹിര്‍വ്വഹിച്ചു .ജില്ല പഞ്ചായത്ത് അംഗം വി എന്‍ മോഹനന്‍ .ഗ്രാമപഞ്ചായത്ത് അംഗം ജോസുകുട്ടി അരീപറബില്‍ .സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി ഗോവിന്ദന്‍ എസ് പി സി പ്രഥമ ലെയ്‌സണ്‍ ഓഫീസര്‍ സി.പി രഘുവരന്‍ അദ്ധ്യാപകര്‍ അനദ്ധ്യാപകര്‍ പിടിഎ അംഗങ്ങള്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Eng­lish summary:School kitchen build­ing idukki