29 March 2024, Friday

Related news

March 24, 2024
March 11, 2024
March 7, 2024
February 29, 2024
February 16, 2024
February 15, 2024
February 8, 2024
February 2, 2024
January 23, 2024
January 20, 2024

പഠനമികവിന് സ്കൂൾ ലൈബ്രറികളും സജീവമാകണം

ഷാജി ഇടപ്പള്ളി
കൊച്ചി
September 20, 2021 2:56 pm

കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ നവംബർ ഒന്നുമുതൽ തുറന്ന് അധ്യയനം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പഠന മികവിന് സ്കൂൾ ലൈബ്രറികളും സജീവമാക്കണം.  ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പഠനോപാധികളായി മാറുമ്പോള്‍ കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിന് വായനയും പുസ്തകങ്ങളും ആവശ്യമാണ്.  സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ സ്കൂൾ ലൈബ്രറികൾ ഉണ്ടെങ്കിലും  ലൈബ്രറി പ്രവർത്തനങ്ങൾ സജീവമല്ല.  ലൈബ്രേറിയന്‍ തസ്തിക ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.

സർക്കാർ ,  എയ്ഡഡ് സ്ക്കൂളുകളിൽ    ലൈബ്രേറിയൻ തസ്തികയിൽ ജീവനക്കാരെ  നിയമിക്കണെമെന്ന് നിരവധി  കോടതി വിധികൾ നിലവിലുണ്ട്. എന്നാല്‍ കഴിഞ്ഞ   21 വര്‍ഷമായിട്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ‚എയ്ഡഡ് സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിയില്‍ നിയമനം നടന്നിട്ടില്ല.  കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ മാത്രമാണ് ലൈബ്രേറിയന്‍ തസ്തികയില്‍ ജീവനക്കാരെ നിയമിക്കാത്തത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്‌കൂള്‍ തലങ്ങളില്‍ ലൈബ്രറിയും ലൈബ്രേറിയൻ തസ്തികയും നിലവിലുണ്ട്. എന്നാൽ സംസ്ഥാനത്തെ  സിബിഎസ് സി ഐസിഎസ് സി ‚കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്കൂളുകൾ  എന്നിവിടങ്ങളിൽ  മുഴുവന്‍ സമയ ലൈബ്രേറിയന്‍ തസ്തികയിൽ ജീവനക്കാർ ഉണ്ട്.  സിബിഎസ് സി, ഐസിഎസ്.സി സ്‌കൂളുകളുടെ അംഗീകാരം ലഭിക്കാന്‍ ലൈബ്രേറിയന്‍ തസ്തിക ആവശ്യവുമാണ്.

 

കേരളാ വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലും , 2001 ല്‍ പൂര്‍ണ്ണമായും പ്രീഡിഗ്രി കോളെജില്‍ നിന്നും വേര്‍പെടുത്തി ഹയര്‍ സെക്കന്‍ഡറി യില്‍ ലയിപ്പിച്ചതോടെ 2001 ലെ സ്‌പെഷ്യല്‍ റൂള്‍സിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലേക്ക് അനുവദിച്ച  അനധ്യാപക  തസ്തികകളില്‍ ക്ലാര്‍ക്ക്, എഫ് ടി എം , ലൈബ്രേറിയന്‍ തസ്തികള്‍ വേണമെന്ന് പറയുന്നുണ്ട്. നിരവധി കോടതി ഉത്തരവുകളും ഹയര്‍ സെക്കന്ററിക്ക് മാത്രമായി അനധ്യാപക തസ്തികകളായ ക്ലാര്‍ക്ക്, എഫ് ടി എം, ലൈബ്രേറിയന്‍ അനുവദിക്കണമെന്നുണ്ട്.പക്ഷേ  ലൈബ്രേറിയൻ നിയമനത്തിന് നടപടികൾ ഉണ്ടാകുന്നില്ല.കേരളത്തിൽ ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിന് മാത്രമായി  ലക്ഷങ്ങൾചിലവഴിക്കുന്നുമുണ്ട്.
2014ലെ പ്രഫ: ലബ്ബ കമ്മറ്റിയും, 2019ലെ ഖാദര്‍ കമ്മീഷനും സ്‌കൂള്‍ ലൈബ്രറിയെകുറിച്ചും ലൈബ്രേറിയന്റെ ആവശ്യകതയെ കുറിച്ചും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എൽപി , യുപി , ഹൈസ്കൂൾ, ഹയർ സെക്കന്ററി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വായനയെ പ്രോൽസാഹിപ്പിക്കാൻ ലൈബ്രറികളും ലൈബ്രേറിയനും ആവശ്യമാണ്. ഹയർ സെക്കന്ററി പഠനത്തിന് ശേഷം ഉപരിപഠന മേഖലകളിലെല്ലാം  ആധുനീക സംവിധാനങ്ങളുള്ള ലൈബ്രറികളും ലൈബ്രറി ജീവനക്കാരും ഉണ്ട്. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ   കലാ ‑കായിക അധ്യാപകർ , മറ്റു  സ്പെഷ്യൽ അധ്യാപകരെയും   നിയമിക്കുന്നതുപോലെ  കുട്ടികളുടെ പഠന കാര്യത്തിനും, സ്വഭാവ രൂപീകരണത്തിനും അത്യന്താപേക്ഷിതമായ ലൈബ്രറിയുടെ പ്രവർത്തനത്തെ പ്രോൽസാഹിപ്പിക്കണമെന്ന  ആവശ്യവും ശക്തമാണ്.

 

Eng­lish sum­ma­ry: School libraries should also be active for learning

 

you may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.